കഷ്ടം തന്നെ ...! അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ പിടിയിൽ

 കഷ്ടം തന്നെ ...! അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ പിടിയിൽ
Apr 27, 2026 04:53 PM | By Susmitha Surendran

തിരുവനന്തപുരം: ( https://truevisionnews.com/) അറ്റകുറ്റപ്പണിക്കായി ഏല്പിച്ച ഓട്ടോറിക്ഷയുടെ എഞ്ചിൻ മോഷ്ടിച്ച് മറ്റൊരു വാഹനത്തിൽ ഘടിപ്പിച്ച കേസിൽ തിരുവനന്തപുരത്ത് മൂന്ന് പേർ പിടിയിലായി. ഉടമയെ വഞ്ചിച്ച് വാഹനത്തിൽ കൃത്രിമം കാണിച്ച പ്രതികളെ വട്ടിയൂർക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്.  മരുതൻകുഴി സ്വദേശി ആനന്ദ് (39), മാമ്പഴകുന്ന് പുത്തൻ വീട്ടിൽ രാജേഷ് കുമാർ (31), വാഴോട്ടുകോണം സ്വദേശി മുഹമ്മദ് സൽമാൻ (31) എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

വണ്ടിയുടെ റീ-ടെസ്റ്റിന് മുമ്പായുള്ള അറ്റകുറ്റപ്പണികൾക്കാണ് പരാതിക്കാരൻ‌ ഓട്ടോറിക്ഷ മരുതൻകുഴിയിൽ വർക്ക്‌ഷോപ്പ് നടത്തിയിരുന്ന ആനന്ദിന് നൽകിയത്. എന്നാൽ, പണി പൂർത്തിയാക്കി വാഹനം ആനന്ദ് തിരികെ നൽകിയില്ല. രാജേഷ് കുമാറിന്‍റെ സഹായത്തോടെ ഓട്ടോറിക്ഷയുടെ എഞ്ചിൻ അഴിച്ചെടുത്ത ആനന്ദ്, ഈ എഞ്ചിൻ മുഹമ്മദ് സൽമാന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു ഓട്ടോറിക്ഷയിൽ ഘടിപ്പിച്ചു.

ചേസിസ് നമ്പറിൽ കൃത്രിമം വരുത്തുകയും ചെയ്‌തു. മുഹമ്മദ് സൽമാൻ ഈ ഓട്ടോറിക്ഷ ഉപയോഗിച്ചുവരികയായിരുന്നു. പരാതിയെത്തിയതോടെ വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യം തെളിഞ്ഞു. ഇതോടെയാണ് മൂവരേയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും റിമാൻഡ് ചെയ്തു.

Engine of auto taken for repair smashed; three arrested

Next TV

Related Stories
പ്രളയം കണക്കെ; വാണിമേൽ പുഴയിൽ വാൾവ് പൊട്ടി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

Apr 27, 2026 05:47 PM

പ്രളയം കണക്കെ; വാണിമേൽ പുഴയിൽ വാൾവ് പൊട്ടി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

വാണിമേൽ പുഴയിൽ വാൾവ് പൊട്ടി, പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം...

Read More >>
നിതിന്‍ രാജിന്റെ മരണം; നാളെ ഹര്‍ത്താലിൽ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി, ബസ് സര്‍വീസ് മുടങ്ങില്ല

Apr 27, 2026 05:21 PM

നിതിന്‍ രാജിന്റെ മരണം; നാളെ ഹര്‍ത്താലിൽ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി, ബസ് സര്‍വീസ് മുടങ്ങില്ല

നിതിന്‍ രാജിന്റെ മരണം; നാളെ ഹര്‍ത്താല്‍, ബസ് സര്‍വീസ് മുടങ്ങില്ല, അവശ്യസര്‍വീസുകളെ...

Read More >>
അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു

Apr 27, 2026 05:13 PM

അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു

പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി...

Read More >>
നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി, മൊഴിയെടുത്ത് പൊലീസ്

Apr 27, 2026 04:26 PM

നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി, മൊഴിയെടുത്ത് പൊലീസ്

നിതിന്‍ രാജിന്റെ മരണം, രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍...

Read More >>
വഞ്ചിപ്പേട്ടയിൽ  കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, പത്ത്  പേർക്ക് പരിക്ക്

Apr 27, 2026 04:15 PM

വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, പത്ത് പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, 10 പേർക്ക്...

Read More >>
 കണ്ണൂർ  ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

Apr 27, 2026 04:09 PM

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക്...

Read More >>
Top Stories