---
title: "ലാലേട്ടനെ പിന്നിലാക്കി സഞ്ജു; ഇൻസ്റ്റഗ്രാം രാജാവായി സാംസൺ, മുന്നിൽ ഇനി മൂന്നുപേർ മാത്രം!"
english_title: "Sanju leaves Lalettan behind; Samson becomes the king of Instagram, only three people left ahead!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355810/sanju-leaves-lalettan-behind-samson-becomes-the-king-of-instagram-only-three-people-left-ahead"
published_at: "2026-04-27T17:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef4f09297a5_only_three_people_left_ahead.jpg"
keywords: []
---

# ലാലേട്ടനെ പിന്നിലാക്കി സഞ്ജു; ഇൻസ്റ്റഗ്രാം രാജാവായി സാംസൺ, മുന്നിൽ ഇനി മൂന്നുപേർ മാത്രം!

> **Lead Summary:** നിലവിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി സഞ്ജു സാംസണാണ്. ട്വന്റി20 ലോകകപ്പിലെ മിന്നുന്ന പ്രകടനവും പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരവും സഞ്ജുവിന്റെ ജനപ്രീതി കുത്തനെ വർദ്ധിപ്പിച്ചു. ലോകകപ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് ലഭിച്ച വൻ സ്വീകാര്യത വലിയ ചർച്ചയായിരുന്നു.

## Article Content

നിലവിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി സഞ്ജു സാംസണാണ്. ട്വന്റി20 ലോകകപ്പിലെ മിന്നുന്ന പ്രകടനവും പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരവും സഞ്ജുവിന്റെ ജനപ്രീതി കുത്തനെ വർദ്ധിപ്പിച്ചു. ലോകകപ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് ലഭിച്ച വൻ സ്വീകാര്യത വലിയ ചർച്ചയായിരുന്നു.

എങ്കിലും, ഇൻസ്റ്റഗ്രാം കണക്കുകളിൽ മാത്രം ഒതുങ്ങുന്നതാണ് ഈ ഒന്നാം സ്ഥാനം. ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ) തുടങ്ങിയ മറ്റ് പ്രമുഖ പ്ലാറ്റ്‌ഫോമുകളിലെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടി പരിഗണിക്കുമ്പോൾ, സഞ്ജുവിനേക്കാൾ മുന്നിലായി മറ്റ് മൂന്ന് മലയാളികൾ കൂടിയുണ്ട്.

കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെയൊക്കെ മറികടന്നാണ് ഇന്‍സ്റ്റയില്‍ ഏറ്റവുമധികം ഫോളോ ചെയ്യപ്പെടുന്ന മലയാളി എന്ന നേട്ടം സഞ്ജു നേരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ഫേസ്ബുക്കിലെയും എക്സിലെയും ഫോളോവേഴ്സിന്‍റെ എണ്ണം കൂടി ചേര്‍ത്താല്‍ ലിസ്റ്റില്‍ സഞ്ജു നാലാം സ്ഥാനത്തേക്ക് എത്തും. അഞ്ചാം സ്ഥാനത്ത് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആണ് എന്നതും കൗതുകം.

പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് എന്നിവയിലെ ഫോളോവേഴ്സിന്‍റെ എണ്ണം നോക്കിയാല്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള മലയാളി കീര്‍ത്തി സുരേഷ് ആണ്. 39.4 മില്യണ്‍ ഫോളോവേഴ്സ് ആണ് ഈ മൂന്ന് പ്ലാറ്റ്ഫോമുകളില്‍ നിന്നായി കീര്‍ത്തിക്ക് ഉള്ളത്. അനുപമ പരമേശ്വരനാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. 27.8 മില്യണ്‍ ആണ് മൂന്ന് പ്രധാന പ്ലാറ്റ്ഫോമുകളിലും നിന്നായി അനുപമയ്ക്ക് നിലവിലുള്ള ഫോളോവേഴ്സ്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് മൂന്നാം സ്ഥാനത്ത്. 25 മില്യണ്‍ ഫോളോവേഴ്സ് ആണ് മൂന്ന് പ്ലാറ്റ്‍ഫോമുകളിലും നിന്നായി ദുല്‍ഖറിന് ഉള്ളത്.

എന്നാല്‍ ദുല്‍ഖറിനോട് തൊട്ടടുത്തുള്ള സംഖ്യ സഞ്ജുവിന് ഉണ്ട്. 24.4 മില്യണ്‍ ആണ് സഞ്ജു സാംസണ് മൂന്ന് പ്ലാറ്റ്‍ഫോമുകളിലും നിന്നായുള്ള ഫോളോവേഴ്സിന്‍റെ എണ്ണം. അഞ്ചാം സ്ഥാനത്തുള്ള മോഹന്‍ലാലിന് ആവട്ടെ 20 മില്യണ്‍ ഫോളോവേഴ്സ് ആണ് മൂന്ന് പ്ലാറ്റ്ഫോമുകളില്‍ നിന്നായി ഉള്ളത്. ഇതരഭാഷാ സിനിമകളില്‍ നിന്ന് ലഭിച്ച ആരാധകപിന്തുണയാണ് കീര്‍ത്തി സുരേഷിനെയും അനുപമ പരമേശ്വരനെയും ദുല്‍ഖര്‍ സല്‍മാനെയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിച്ചത്. ഐപിഎല്‍ കഴിയുമ്പോഴേക്ക് നിലവിലെ ലിസ്റ്റില്‍ സഞ്ജു മാറ്റം വരുത്തിയേക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/355810/sanju-leaves-lalettan-behind-samson-becomes-the-king-of-instagram-only-three-people-left-ahead)