---
title: "'ഒരു അനുജനെയും അനുജത്തിയെയും കിട്ടി, ഇഷ്ടം മാത്രം'; ഹൃദയസ്പർശിയായ കുറിപ്പുമായി ആൻമരിയ"
english_title: "'I got a younger brother and a younger sister, just a wish'; Annmaria with a touching note"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355782/i-got-a-younger-brother-and-a-younger-sister-just-a-wish-annmaria-with-a-touching-note"
published_at: "2026-04-27T15:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef39a9efa7c_asd.jpg"
keywords: []
---

# 'ഒരു അനുജനെയും അനുജത്തിയെയും കിട്ടി, ഇഷ്ടം മാത്രം'; ഹൃദയസ്പർശിയായ കുറിപ്പുമായി ആൻമരിയ

> **Lead Summary:** **[**ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നാണ് 'ഇഷ്ടം മാത്രം'. മൃദുല വിജയ്, റെയ്ജൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സീരിയലിന് വലിയ ആരാധകപിന്തുണയാണുള്ളത്. ഇഷിത, മഹേഷ് എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ മൃദുലയ്ക്കും റെയ്ജനും പുറമെ ആൻമരിയ, അഖിൽ ആനന്ദ്, മനു വർമ, അശ്വതി പിള്ള തുടങ്ങി വൻ താരനിര തന്നെ പരമ്പരയിലുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പങ്കുവെയ്ക്കാറുള്ള ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. 

## Article Content

**[**ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നാണ് 'ഇഷ്ടം മാത്രം'. മൃദുല വിജയ്, റെയ്ജൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സീരിയലിന് വലിയ ആരാധകപിന്തുണയാണുള്ളത്. ഇഷിത, മഹേഷ് എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ മൃദുലയ്ക്കും റെയ്ജനും പുറമെ ആൻമരിയ, അഖിൽ ആനന്ദ്, മനു വർമ, അശ്വതി പിള്ള തുടങ്ങി വൻ താരനിര തന്നെ പരമ്പരയിലുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പങ്കുവെയ്ക്കാറുള്ള ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. 

ഇപ്പോഴിതാ ഇഷ്ടം മാത്രം സീരിയൽ അവസാനിക്കാൻ പോകുന്നുവെന്ന സൂചനയാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്ന ആൻമരിയ നൽകുന്നത്. മൃദുലയും റെയ്ജനും അനുജത്തിയും അനുജനും പോലെയായിരുന്നുവെന്നാണ് ആൻമരിയ ഇൻസ്റ്റഗ്രാമിൽ‌ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ''രണ്ടര വർഷത്തെ യാത്രയിൽ ഞങ്ങൾ ഒരു ഫാമിലി പോലെ തന്നെ ആയിരുന്നു.. എനിക്ക് ശരിക്കും ഒരു അനുജനെയും അനുജത്തിനെയും കിട്ടി... ഇനിയും ഞങ്ങൾക്കു ഒരുമിച്ചു വർക്ക്‌ ചെയ്യാൻ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു... ഇഷ്ടം മാത്രം'', എന്നാണ് ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആൻമരിയ കുറിച്ചത്.

''ഇഷ്ടം മാത്രം... ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് കലവൂർ സർനോടാണ് (കലവൂർ രവികുമാർ) എനിക്ക് ഈ പ്രൊജക്റ്റ്‌ തന്നതും ഒരുപാട് പ്രതിസന്ധികൾ വന്നപ്പോൾ തളരാതെ മുന്നോട്ടു പോകാൻ സപ്പോർട്ട് ചെയ്തും സർ തന്നെ ആണ്.. അതുകൂടാതെ ചന്ദ്രൻ ചേട്ടനും (രാമന്തളി ചന്ദ്രൻ) എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്.. രണ്ട് പേർക്കും ഒരുപാട് നന്ദി സർ ന്റെ കൈയിൽ നിന്ന് തന്നെ മൊമെന്റോ കിട്ടിയതിലും ഒരുപാട് സന്തോഷം'', എന്നും മറ്റൊരു പോസ്റ്റിൽ ആൻമരിയ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/355782/i-got-a-younger-brother-and-a-younger-sister-just-a-wish-annmaria-with-a-touching-note)