പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണം - സുന്നി മഹല്ല് ഫെഡറേഷൻ

പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണം -  സുന്നി മഹല്ല് ഫെഡറേഷൻ
Apr 27, 2026 10:35 AM | By Susmitha Surendran

കോഴിക്കോട്: ( https://truevisionnews.com/) പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന് പൊതുവേദിയിൽ പ്രഖ്യാപിച്ച് എസ്എംഎഫ് നേതാവ് അസ്‌ലം മഷ്ഹൂർ തങ്ങൾ.

ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്എംഎഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു പരാമർശം. പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സ്വാദിഖലി തങ്ങൾ അടക്കമുള്ള നേതാക്കൾ സന്നിഹിതരായിരുന്ന വേദിയിലാണ് മഷ്ഹൂർ തങ്ങളുടെ പ്രസംഗം. നേതാക്കൾ ആരും എസ്എംഎഫ് സംസ്ഥാന ഭാരവാഹിയുടെ പരാമർശം തിരുത്തിയില്ല.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ അധികാര വടംവലി തുടരുന്നതിനിടെയാണ് മുസ്ലിം ലീഗും കളത്തിലേക്ക് ഇറങ്ങുന്നത്. അതേസമയം മുഖ്യമന്ത്രി പോരിന്റെ തുടര്‍ച്ചയായി വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡുകൾ പ്രത്യക്ഷപ്പെട്ടതിൽ അതൃപ്തിയിലാണ് ഹൈക്കമാൻഡ്. ഇനിയും മുഖ്യമന്ത്രി ചര്‍ച്ചകള്‍ തുടര്‍ന്നാല്‍ അച്ചടക്ക നടപടി സ്വീകരിക്കാനാണ് കെപിസിസിയുടെ തീരുമാനം.



PKKunhalikutty should be the next Chief Minister - SunniMahalFederation

Next TV

Related Stories
 ഇരട്ടക്കൊലപാതകമോ? നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം

Apr 27, 2026 12:07 PM

ഇരട്ടക്കൊലപാതകമോ? നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം

ഇടുക്കിയില്‍ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി...

Read More >>
കേരളം ആകാശമാർഗം എത്തിച്ച ആ ഹൃദയം ഇനി ഓർമ്മ; മാത്യു അച്ചാടൻ അന്തരിച്ചു

Apr 27, 2026 11:27 AM

കേരളം ആകാശമാർഗം എത്തിച്ച ആ ഹൃദയം ഇനി ഓർമ്മ; മാത്യു അച്ചാടൻ അന്തരിച്ചു

കേരളം ആകാശമാർഗം എത്തിച്ച ആ ഹൃദയം ഇനി ഓർമ്മ; മാത്യു അച്ചാടൻ...

Read More >>
Top Stories










News Roundup






GCC News