---
title: "വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് മമ്മൂട്ടി: വൈറലായി 'മെഗാ' മറുപടി"
english_title: "Mammootty on Vijay's politics: 'Mega' reply goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355571/mammootty-on-vijays-politics-mega-reply-goes-viral"
published_at: "2026-04-26T16:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eded53c79c2_ewds.jpg"
keywords: []
---

# വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് മമ്മൂട്ടി: വൈറലായി 'മെഗാ' മറുപടി

> **Lead Summary:** **[**കഴിഞ്ഞ ഒരു മാസമായി കേരളത്തിലും തമിഴ്‌നാട്ടിലും നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പ് ആവേശം വോട്ടെടുപ്പോടെ അവസാനിച്ചു. ഇനി ജനവിധി അറിയാനുള്ള ആകാംക്ഷയിലാണ് ഇരു സംസ്ഥാനങ്ങളും. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി, നടൻ വിജയ് രാഷ്ട്രീയത്തിലിറങ്ങിയത് വലിയ ചർച്ചകൾക്കും ആവേശത്തിനുമാണ് വഴിതുറന്നത്. ടി.വി.കെ തരംഗം: വിജയ്‌യുടെ പാർട്ടിയായ 'തമിഴക വെട്രി കഴകം' തമിഴ്‌നാട് രാഷ്ട്രീയത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നും ഒരു തരംഗം സൃഷ്ടിക്കുമോ എന്നും രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നു.

## Article Content

**[**കഴിഞ്ഞ ഒരു മാസമായി കേരളത്തിലും തമിഴ്‌നാട്ടിലും നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പ് ആവേശം വോട്ടെടുപ്പോടെ അവസാനിച്ചു. ഇനി ജനവിധി അറിയാനുള്ള ആകാംക്ഷയിലാണ് ഇരു സംസ്ഥാനങ്ങളും. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി, നടൻ വിജയ് രാഷ്ട്രീയത്തിലിറങ്ങിയത് വലിയ ചർച്ചകൾക്കും ആവേശത്തിനുമാണ് വഴിതുറന്നത്. ടി.വി.കെ തരംഗം: വിജയ്‌യുടെ പാർട്ടിയായ 'തമിഴക വെട്രി കഴകം' തമിഴ്‌നാട് രാഷ്ട്രീയത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നും ഒരു തരംഗം സൃഷ്ടിക്കുമോ എന്നും രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നു.

ഇതിനിടെ മമ്മൂട്ടിയോട് മാധ്യമപ്രവർത്തകർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യവും അതിന് മമ്മൂട്ടി നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. 'വിജയ്‌യുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കി കാണുന്നു?' എന്നായിരുന്നു ചോദ്യം. 'ഒന്നുമേ തെരിയാത്' എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. തന്റെ പുതിയ സിനിമയായ പേട്രിയറ്റിന്റെ പ്രചരണാർത്ഥം തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു മമ്മൂട്ടി.

അതേസമയം പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അറിയിപ്പ് എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്രിയറ്റ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ഗ്രേസ് ആന്റണി, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/355571/mammootty-on-vijays-politics-mega-reply-goes-viral)