Apr 27, 2026 12:38 PM

തിരുവനന്തപുരം: ( www.truevisionnews.com ) മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് കെ മുരളീധരൻ. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വീണാ ജോർജിന് സത്യം പറയേണ്ടി വന്നു. ആയുധം കൊണ്ട് ആക്രമിച്ചു എന്നാണ് അന്ന് ഷംസീർ പറഞ്ഞത്, ഇന്ന് മാറ്റി പറയുന്നു. പണ്ട് പത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ ഇപ്പോൾ ചാനലുകൾ എല്ലാം ചുറ്റിനുമുണ്ട് എന്ന് ഓർത്താൽ മതി കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസുകാർ ആക്രമിച്ചുവെന്നാണ് ഷംസീർ അന്ന് പറഞ്ഞത്. ഒരു സ്പീക്കർ അങ്ങിനെ ഒരിക്കലും പറയരുത്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെയും മുരളീധരൻ പരിഹസിച്ചു. തൃശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ ആ നിരാശ ഒഴിവാക്കാനാണ് ഇപ്പോഴുള്ള വെടിക്കെട്ട് നടക്കുന്നത്. പക്ഷേ ഒന്നും പരിധി വിടില്ല. അടുത്തയാഴ്ച ഈ നേരമാകുമ്പോൾ കുട്ടി ആണാണോ പെണ്ണാണോ എന്നറിയുമെന്നും മുരളീധരൻ പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ പുറത്ത് ഇറങ്ങിയാൽ ചൂട് സഹിക്കാൻ പറ്റുന്നില്ലെന്ന് കെ. മുരളീധരൻ. അകത്ത് കയറിയാൽ പവർ കട്ടും അകത്തും പുറത്തും പാമ്പും ആണെന്ന് മുരളീധരൻ പറഞ്ഞു.

തലസ്ഥാനത്തെ കുടിവെള്ള ക്ഷാമം ജനങ്ങളെ വല്ലാതെ ബാധിച്ചു. പൈപ്പ് തുറന്നാൽ കേൾക്കുന്ന ശബ്ദം പാമ്പാണോ എന്ന ഭയമാണ് ഇപ്പോൾ ആളുകൾക്ക് ഉള്ളത്. നഗരത്തിൽ വെള്ളം എത്തിക്കേണ്ടതിൻ്റെ ഉത്തരവാദിത്തം മേയർക്കാണ്. ഇപ്പോൾ കുടിക്കാനും കുളിക്കാനും വെള്ളം ഇല്ലെന്നും മുരളീധരൻ പറഞ്ഞു.

K Muraleedharan mocks Minister Veena George

Next TV

Top Stories










News Roundup






GCC News