ഡിക്യുവിനെ നേരിൽ കാണാൻ വേണ്ടി മാത്രം സിനിമയിലെത്തി; വെളിപ്പെടുത്തലുമായി ഫാരിയ അബ്ദുള്ള

ഡിക്യുവിനെ നേരിൽ കാണാൻ വേണ്ടി മാത്രം സിനിമയിലെത്തി; വെളിപ്പെടുത്തലുമായി ഫാരിയ അബ്ദുള്ള
Apr 26, 2026 05:35 PM | By Anusree vc

(moviemax.in) ദുൽഖർ സൽമാനോടുള്ള തന്റെ കടുത്ത ആരാധന പരസ്യമായി വെളിപ്പെടുത്തി തെലുങ്ക് നടി ഫാരിയ അബ്ദുള്ള. താൻ സിനിമാ മേഖലയിലേക്ക് എത്തിയത് തന്നെ ദുൽഖറിനെ നേരിൽ കാണണമെന്ന ആഗ്രഹം കൊണ്ടാണെന്ന് നടി പറഞ്ഞു. ഒരിക്കൽ താൻ അയച്ച മെസേജിന് ദുൽഖർ മറുപടി നൽകിയത് കണ്ടപ്പോൾ അത്യന്തം ആവേശത്തിലായതായും താരം കൂട്ടിച്ചേർത്തു.

സംവിധായകൻ തരുൺ ഭാസ്‌കർ നായകനാകുന്ന 'ഗായപദ്ദ സിംഹ' എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയായിരുന്നു ഫാരിയയുടെ തുറന്നുപറച്ചിൽ. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ ദുൽഖർ സൽമാനെ വേദിയിലിരുത്തിയായിരുന്നു നടി തന്റെ ആരാധന പങ്കുവെച്ചത്.

''ചാർളി' കണ്ടപ്പോൾ ചിത്രത്തിലെ നായികയായി ഞാൻ സ്വയം സങ്കൽപ്പിക്കുമായിരുന്നു. ആ സിനിമ കണ്ടപ്പോൾ മുതൽ ദുൽഖറിനോട് പ്രത്യേക ഇഷ്ടമാണ്. എപ്പോഴെങ്കിലും ദുൽഖർ സൽമാനെ നേരിൽ കാണണം എന്ന ആഗ്രഹത്തോടെയാണ് സിനിമ ഇൻഡസ്ട്രിയിലേക്ക് വന്നത്. 'ജാതിരത്‌നലു' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖറിനെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് ദുൽഖൽ മറുപടി നൽകി. ഡി.എമ്മിൽ ദുൽഖറിന്റെ റിപ്ലൈ കണ്ട് ഞാൻ ആവേശത്തിലായി ഫോൺ മുകളിലേക്കെറിഞ്ഞുപോയി. ദുൽഖറിന്റെ അഭിനയവും സ്വഭാവവും എനിക്ക് വളരെ ഇഷ്ടമാണ്', ഫാരിയ അബ്ദുള്ളയുടെ വാക്കുകൾ.

ഐ ആം ഗെയിം ആണ് ഇനി പുറത്തുവരാനുള്ള ദുൽഖർ ചിത്രം. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്. ആഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ഐ ആം ഗെയിമിൽ താൻ വളരെ മോഡേൺ ആണെന്നും റെട്രോ സ്റ്റൈൽ ആയിരിക്കില്ലെന്നും ദുൽഖർ നേരത്തെ തന്നെ പറഞ്ഞിരുന്നു. സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന.

Content Highlight: Faria Abdullah reveals she came to the cinema just to see DQ in person

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News