ആക്ഷൻ രംഗങ്ങളുമായി രശ്മിക കേരളത്തിൽ; 'മൈസ' ഷൂട്ടിംഗ്

ആക്ഷൻ രംഗങ്ങളുമായി രശ്മിക കേരളത്തിൽ; 'മൈസ' ഷൂട്ടിംഗ്
Apr 26, 2026 04:32 PM | By Fidha Parvin

(moviemax.in) തെന്നിന്ത്യൻ സിനിമയുടെ 'നാഷണൽ ക്രഷ്' രശ്മിക മന്ദാന നായികയാകുന്ന പുതിയ ചിത്രം 'മൈസ'യുടെ ചിത്രീകരണം കേരളത്തിൽ ആരംഭിച്ചു. തന്റെ കരിയറിൽ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രകടനവുമായാണ് രശ്മിക ഈ ചിത്രത്തിലെത്തുന്നത്.

 15 ദിവസത്തെ ചിത്രീകരണമാണ് കേരളത്തിൽ പ്ലാൻ ചെയ്തിരിക്കുന്നത്. അത്യധികം ഉദ്വേഗജനകമായ ആക്ഷൻ രംഗങ്ങളാണ് കേരളത്തിലെ വിവിധ ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്നത്. രശ്മികയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ മേക്കോവറും പ്രകടനവുമായിരിക്കും 'മൈസ'യിലേതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്, തെലുങ്ക് ഭാഷകളിൽ വലിയ ആരാധകവൃന്ദമുള്ള രശ്മികയുടെ ഈ ആക്ഷൻ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

വളരെ ബോൾഡ് ആയിട്ടുള്ള റോളിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് നേരത്തെ പുറത്തുവിട്ട പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഏറെ ട്രെൻഡിങ് ആയി മാറിയിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം - സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ "ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ" എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. 'പുഷ്പ 2: ദി റൂൾ', 'ഛാവ', 'സികന്ദർ', 'കുബേര' തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചിരുന്നു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും, ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ ആവേശഭരിതയാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Rashmika in Kerala with action scenes; 'Maisa' shooting

Next TV

Related Stories
സൂര്യ-തൃഷ കൂട്ടുകെട്ട് വീണ്ടും; 'കറുപ്പ്' ഓഡിയോ ലോഞ്ച് ഇന്ന്

Apr 26, 2026 03:13 PM

സൂര്യ-തൃഷ കൂട്ടുകെട്ട് വീണ്ടും; 'കറുപ്പ്' ഓഡിയോ ലോഞ്ച് ഇന്ന്

സൂര്യ-തൃഷ കൂട്ടുകെട്ട് വീണ്ടും; 'കറുപ്പ്' ഓഡിയോ ലോഞ്ച്...

Read More >>
'ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലെ ഗ്യാങ്സ്റ്റർ സിനിമ'; ഗീതു മോഹൻദാസിനെക്കുറിച്ച് മനസ്സ് തുറന്ന് യഷ്

Apr 26, 2026 11:16 AM

'ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലെ ഗ്യാങ്സ്റ്റർ സിനിമ'; ഗീതു മോഹൻദാസിനെക്കുറിച്ച് മനസ്സ് തുറന്ന് യഷ്

'ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലെ ഗ്യാങ്സ്റ്റർ സിനിമ'; ഗീതു മോഹൻദാസിനെക്കുറിച്ച് മനസ്സ് തുറന്ന്...

Read More >>
 വിജയ്ക്ക് വോട്ട് ചെയ്യാനായില്ല; ഫ്ലൈറ്റ് മിസ്സായ സങ്കടത്തിൽ പൊട്ടിക്കരഞ്ഞ് യുവതി

Apr 23, 2026 01:55 PM

വിജയ്ക്ക് വോട്ട് ചെയ്യാനായില്ല; ഫ്ലൈറ്റ് മിസ്സായ സങ്കടത്തിൽ പൊട്ടിക്കരഞ്ഞ് യുവതി

വിജയ്ക്ക് വോട്ട് ചെയ്യാനായില്ല; ഫ്ലൈറ്റ് മിസ്സായ സങ്കടത്തിൽ പൊട്ടിക്കരഞ്ഞ്...

Read More >>
Top Stories










News Roundup