എറണാകുളം : (https://truevisionnews.com/) എറണാകുളം ചെറായി റിസോർട്ടിൽ യുവതിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയ്ക്കാണ് പാമ്പുകടിയേറ്റത് .ഇന്ന് രാവിലെയാണ് സംഭവം . റൂമിന് പുറത്ത് ഇറങ്ങിയപ്പോൾ കാലിലെ വിരലിന് കടിക്കുകയായിരുന്നു .
യുവതിയെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി . ആരോഗനില തൃപ്തികരമെന്ന് ഡോക്ടർ അറിയിച്ചു . ഏത് പാമ്പാണ് കടിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
A young woman was bitten by a snake at Cherai Resort in Ernakulam.
































