---
title: "റിലീസിന് മുന്‍പേ 100 കോടി ക്ലബ്ബ്! ദൃശ്യം 3 ഡിജിറ്റൽ അവകാശത്തിൽ കോടതി ഇടപെടൽ"
english_title: "Court intervenes in Drishyam 3 digital rights"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355388/court-intervenes-in-drishyam-3-digital-rights"
published_at: "2026-04-25T15:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec8dc321ec0_17.jpg"
keywords: []
---

# റിലീസിന് മുന്‍പേ 100 കോടി ക്ലബ്ബ്! ദൃശ്യം 3 ഡിജിറ്റൽ അവകാശത്തിൽ കോടതി ഇടപെടൽ

> **Lead Summary:** **[**മലയാള സിനിമയിൽ മാത്രമല്ല, ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3'നെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത്. ചിത്രത്തിന്റെ വിപണി മൂല്യം കണക്കിലെടുത്ത് വമ്പൻ നിക്ഷേപത്തിനാണ് ബോളിവുഡ് കമ്പനിയായ പെൻ സ്റ്റുഡിയോസ് ഒരുങ്ങുന്നത്.

## Article Content

**[**മലയാള സിനിമയിൽ മാത്രമല്ല, ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3'നെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത്. ചിത്രത്തിന്റെ വിപണി മൂല്യം കണക്കിലെടുത്ത് വമ്പൻ നിക്ഷേപത്തിനാണ് ബോളിവുഡ് കമ്പനിയായ പെൻ സ്റ്റുഡിയോസ് ഒരുങ്ങുന്നത്.

പനോരമ സ്റ്റുഡിയോസ് വഴി ആശിർവാദ് സിനിമാസിൽ ഏകദേശം 100 കോടി രൂപയുടെ മുതൽമുടക്ക് നടത്തുമെന്നാണ് നിർമ്മാതാക്കളുടെ വെളിപ്പെടുത്തൽ. ദൃശ്യം ഫ്രാഞ്ചൈസിക്ക് ലഭിച്ച ആഗോള സ്വീകാര്യതയും വിവിധ ഭാഷകളിലേക്കുള്ള റീമേക്കുകളും കണക്കിലെടുത്താണ് ഈ വമ്പൻ തുക ചിത്രത്തിനായി നീക്കിവെച്ചിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില നിയമതടസ്സങ്ങളും നിലനിൽക്കുന്നുണ്ട്. ദൃശ്യം 3-ന്റെ ഡിജിറ്റൽ അവകാശത്തെച്ചൊല്ലി ആമസോൺ പ്രൈം വീഡിയോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന്, ഒടിടി കരാറുകളിൽ ഏർപ്പെടുന്നത് കോടതി താൽക്കാലികമായി വിലക്കിയിരിക്കുകയാണ്.

കേസ് വീണ്ടും പരിഗണിക്കുന്ന മെയ് 15 വരെയാണ് ഈ സ്റ്റേ നിലവിലുള്ളത്. മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്താൻ ആറ് ദിവസം മാത്രം ബാക്കി നിൽക്കെ ഇത്തരം നിയമവ്യവഹാരങ്ങൾ നിർമ്മാതാക്കൾക്ക് വെല്ലുവിളിയാകുന്നുണ്ട്.

ദൃശ്യം 2 നേരിട്ട് ഒടിടി റിലീസ് ആയിരുന്നതിനാൽ, ദൃശ്യം 3 വലിയ കളക്ഷൻ റെക്കോർഡുകൾ തിയേറ്ററുകളിൽ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. മുൻപ് ദൃശ്യം 2 റീ-റിലീസ് ചെയ്തപ്പോൾ വലിയ പ്രതികരണം ലഭിച്ചില്ലെങ്കിലും മൂന്നാം ഭാഗത്തിന്റെ ആഗോള തീയറ്റർ റിലീസിനായി ആരാധകർ വലിയ പ്രതീക്ഷയിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/355388/court-intervenes-in-drishyam-3-digital-rights)