കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു
Apr 26, 2026 11:10 AM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു.  തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ(70)യാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് നാല് പേരാണ് മരിച്ചത്.

അതേസമയം, എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയെയാണ് കടിച്ചത്. ചെറായിയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. കാലിന്റെ വിരലിനാണ് പാമ്പ് കടിയേറ്റത്. പറവൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശർമിളയെ തുടർ ചികിത്സക്കായി മഞ്ഞലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

An elderly woman died of a snakebite in Kannur.

Next TV

Related Stories
പ്രണയം നടിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ച കേസ്; ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവ്

Apr 26, 2026 01:48 PM

പ്രണയം നടിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ച കേസ്; ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവ്

പ്രണയം നടിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ച കേസ്; ബസ് കണ്ടക്ടർക്ക് 62 വർഷം...

Read More >>
ഉപകരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരുന്നു, പത്തനംതിട്ടയിൽ വെൽഡിങ് തൊഴിലാളിയെ യുവാവിനെ അണലി കടിച്ചു

Apr 26, 2026 01:43 PM

ഉപകരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരുന്നു, പത്തനംതിട്ടയിൽ വെൽഡിങ് തൊഴിലാളിയെ യുവാവിനെ അണലി കടിച്ചു

പത്തനംതിട്ടയിൽ വീടിനുള്ളിൽ വച്ച് വെൽഡിങ് തൊഴിലാളിയുടെ കൈവിരലിൽ പാമ്പ്...

Read More >>
നാദാപുരം അരൂരിൽ ജോലിക്കിടെ കർഷകത്തൊഴിലാളിക്ക് സൂര്യാതപമേറ്റു

Apr 26, 2026 01:12 PM

നാദാപുരം അരൂരിൽ ജോലിക്കിടെ കർഷകത്തൊഴിലാളിക്ക് സൂര്യാതപമേറ്റു

അരൂരിൽ ജോലിക്കിടെ കർഷകത്തൊഴിലാളിക്ക്...

Read More >>
റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; ബത്തേരിയിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Apr 26, 2026 12:18 PM

റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; ബത്തേരിയിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; അധ്യാപികയ്ക്ക്...

Read More >>
Top Stories