'ഞങ്ങൾ വരുന്നത് അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടാനല്ല, നീയാണോ ഞാനാണോ വലുതെന്ന് മത്സരിക്കാനുമല്ല'; 'പേട്രിയറ്റ്' വിശേഷങ്ങളുമായി മമ്മൂട്ടി

'ഞങ്ങൾ വരുന്നത് അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടാനല്ല, നീയാണോ ഞാനാണോ വലുതെന്ന് മത്സരിക്കാനുമല്ല'; 'പേട്രിയറ്റ്' വിശേഷങ്ങളുമായി മമ്മൂട്ടി
Apr 26, 2026 10:25 AM | By Anusree vc

(moviemax.in) മലയാള സിനിമ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' റിലീസിനൊരുങ്ങുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം 19 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇരുധ്രുവങ്ങളെയും ഒരുമിപ്പിക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സിനിമയുടെ പ്രസ് മീറ്റിൽ മമ്മൂട്ടി പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. താനും മോഹൻലാലും ഈ സിനിമയിൽ ഒന്നിക്കുന്നത് പരസ്പരം തല്ലുകൂടാനോ പഞ്ച് ഡയലോഗുകൾ പറയാനോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

'മറ്റ് ഭാഷകളിൽ നിന്ന് വരുന്ന മാസ് സിനിമകളെ നമ്മൾ കൈയടിച്ച് സ്വീകരിക്കാറുണ്ട്. എന്നാൽ ഞങ്ങളെപ്പോലെയുള്ളവർ അത്തരമൊരു സിനിമ ചെയ്താൽ നിങ്ങൾ അത് അത്രത്തോളം സ്വീകരിക്കില്ല. കാരണം നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് അതല്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം.

ഈ സിനിമയെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളിച്ച് ഡയലോഗുകൾ പറയുകയും ഇടികൂടുകയും അവസാനം കെട്ടിപ്പിടിച്ച് മൂന്നാമതൊരാളെ തല്ലുകയും ചെയ്യുന്ന സ്ഥിരം ശൈലിയല്ല. ഇതിൽ ഞങ്ങൾ രണ്ടുപേരും രണ്ട് ശക്തമായ കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്. ബാക്കിയുള്ള അഭിനേതാക്കളും നിങ്ങൾ പറയുന്ന സ്റ്റാർഡവും കമേഴ്‌സ്യൽ വാല്യൂവും ഉള്ളവരാണ്.

ഈ സ്റ്റാർഡം ഒക്കെ നിങ്ങൾ ഉണ്ടാക്കി തന്നതാണ്. സിനിമയിൽ ഇത്തരത്തിൽ അഭിനയിക്കാനും വ്യത്യസ്തമായി അവതരിപ്പിക്കാനും ഞങ്ങളെ പ്രേരിപ്പിക്കുന്നത് പ്രേക്ഷകരാണ്. ഞങ്ങൾ നിങ്ങളെ വളർത്തിയെടുത്തു എന്നൊക്കെ പറയുന്ന കാലം പോയി; നിങ്ങൾ വളർന്നതുകൊണ്ടാണ് ഞങ്ങൾ വളർന്നത്.

ഇത്തരത്തിലുള്ള സിനിമകൾ കാണാൻ മാത്രം പ്രേക്ഷകർ വളർന്നിരിക്കുന്നു എന്ന ധൈര്യത്തിലാണ് ഇങ്ങനെയുള്ള ചിത്രങ്ങൾ ഞങ്ങൾ ഏറ്റെടുക്കുന്നത്. അല്ലാതെ നീയാണോ ഞാനാണോ വലുത് എന്ന് മത്സരിക്കാനല്ല ഞങ്ങൾ വരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, ലാലിനെ സംബന്ധിച്ചിടത്തോളം ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളാണ് ഇതിലേത്,' മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty with 'Patriot' specials

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News