---
title: "'ആ മൂന്ന് വർഷം ഞങ്ങൾ സംസാരിച്ചില്ല'; മകളുമായുള്ള തർക്കങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് കാജോൾ"
english_title: "'We didn't talk for those three years'; Kajol opens up about her arguments with her daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355465/we-didnt-talk-for-those-three-years-kajol-opens-up-about-her-arguments-with-her-daughter"
published_at: "2026-04-26T09:36:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ed8f5b028c3_4rfc.jpg"
keywords: []
---

# 'ആ മൂന്ന് വർഷം ഞങ്ങൾ സംസാരിച്ചില്ല'; മകളുമായുള്ള തർക്കങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് കാജോൾ

> **Lead Summary:** **[**കാജോളും അജയ് ദേവ്ഗണും ബോളിവുഡിലെ മാതൃകാ ദമ്പതികളായാണ് അറിയപ്പെടുന്നത്. 1999-ൽ വിവാഹിതരായ ഇവർക്ക് നൈസ, യുഗ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. എന്നാൽ അടുത്തിടെ മകൾ നൈസയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് കാജോൾ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

## Article Content

**[**കാജോളും അജയ് ദേവ്ഗണും ബോളിവുഡിലെ മാതൃകാ ദമ്പതികളായാണ് അറിയപ്പെടുന്നത്. 1999-ൽ വിവാഹിതരായ ഇവർക്ക് നൈസ, യുഗ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. എന്നാൽ അടുത്തിടെ മകൾ നൈസയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് കാജോൾ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മകളുമായി മൂന്ന് വർഷത്തോളം താൻ സംസാരിക്കാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന് താരം തുറന്നുപറഞ്ഞു. അക്കാലത്ത് മകളുടെ പുതിയ ഫോൺ തല്ലിത്തകർക്കുന്ന സാഹചര്യം വരെ ഉണ്ടായതായും കാജോൾ വെളിപ്പെടുത്തി. അമ്മയും മകളും തമ്മിലുള്ള ഈ അപ്രതീക്ഷിത പിണക്കത്തിന്റെ വാർത്തകൾ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

> "നൈസയ്ക്ക് 12 വയസ്സുള്ളപ്പോൾ തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങളും പെരുമാറ്റത്തിലെ മാറ്റങ്ങളും ഞങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായി. ഏകദേശം മൂന്ന് വർഷത്തോളം ഞങ്ങൾ രണ്ടുപേരും യുക്തിരഹിതമായി പെരുമാറുകയും പരസ്പരം സംസാരിക്കാൻ പോലും തയ്യാറാവാത്ത വിധം അകന്നുപോവുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ ദേഷ്യം നിയന്ത്രിക്കാനാവാതെ മകളുടെ പുത്തൻ ഫോൺ തല്ലിത്തകർക്കുന്ന അവസ്ഥ വരെ ഉണ്ടായി. എന്നാൽ അത് അവളോടുള്ള ദേഷ്യം കൊണ്ടല്ല മറിച്ച് ഒരു തിരുത്തൽ എന്ന നിലയിൽ നൽകിയ കർക്കശമായ സ്നേഹം ആയിരുന്നു." കാജോൾ പറയുന്നു.

> "അമ്മ എന്ന നിലയിൽ എന്റെ തന്നെ രീതികളിൽ മാറ്റം വരുത്താൻ ബോധപൂർവം തീരുമാനിച്ചതാണ് വലിയ വഴിത്തിരിവായത്. നിരന്തരം ഉപദേശിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും പകരം മകൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കാൻ തയാറായതാണ് ഞങ്ങൾക്കിടയിലെ മഞ്ഞുരുക്കിയത്. മക്കൾ പറയുന്നത് കേൾക്കുക എന്നതാണ് അവരെ വളർത്തുന്നതിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം. കാജോൾ കൂട്ടിച്ചേർത്തു. യൂട്യൂബർ ലില്ലി സിങ്ങിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു കാജോളിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/355465/we-didnt-talk-for-those-three-years-kajol-opens-up-about-her-arguments-with-her-daughter)