---
title: "'അപരിചിതൻ റീ-റിലീസ് ചെയ്യുമോ?'; സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ വിനീത് കുമാർ മനസ്സ് തുറക്കുന്നു"
english_title: "'Will the Stranger be re-released?'; Vineeth Kumar opens up about the discussions on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355473/will-the-stranger-be-re-released-vineeth-kumar-opens-up-about-the-discussions-on-social-media"
published_at: "2026-04-26T10:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ed9841a6d8e_Vineeth_Kumar_opens_up_about_the_discussions_on_social_media.jpg"
keywords: []
---

# 'അപരിചിതൻ റീ-റിലീസ് ചെയ്യുമോ?'; സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ വിനീത് കുമാർ മനസ്സ് തുറക്കുന്നു

> **Lead Summary:** മമ്മൂട്ടിയെ നായകനാക്കി സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലറാണ് 'അപരിചിതൻ'. തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കാലക്രമേണ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാൻ ഈ ചിത്രത്തിന് സാധിച്ചു. സിനിമയിലെ ഭീതിയുണർത്തുന്ന രംഗങ്ങളും മമ്മൂട്ടിയുടെ വ്യത്യസ്തമായ പ്രകടനവും ഇന്നും ചർച്ചാവിഷയമാണ്.

## Article Content

മമ്മൂട്ടിയെ നായകനാക്കി സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലറാണ് 'അപരിചിതൻ'. തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കാലക്രമേണ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാൻ ഈ ചിത്രത്തിന് സാധിച്ചു. സിനിമയിലെ ഭീതിയുണർത്തുന്ന രംഗങ്ങളും മമ്മൂട്ടിയുടെ വ്യത്യസ്തമായ പ്രകടനവും ഇന്നും ചർച്ചാവിഷയമാണ്.

വിനീത് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സംഭവം' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ 'അപരിചിതൻ' വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ നടൻ വിനീത് കുമാർ പങ്കുവെക്കുന്നു.

'സംഭവം ചെയ്യുന്ന സമയത്ത് അപരിചിതനെക്കുറിച്ച് ആലോചിച്ചിരുന്നില്ല പക്ഷെ ഇപ്പോൾ ആ സിനിമ വീണ്ടും സംസാരിക്കപ്പെടുന്നത് കാണുമ്പോൾ ഞങ്ങൾക്കിടയിൽ ചർച്ചകൾ നടക്കാറുണ്ട്. അപരിചിതൻ ഇറങ്ങിയ സമയത്ത് എനിക്ക് തോന്നുന്നില്ല അത് തിയേറ്ററിൽ വർക്കായ ഒരു സിനിമയാണെന്ന്. നിറയെ തടസങ്ങൾ അപരിചിതൻ ഷൂട്ട് ചെയ്യുന്ന സമയത്ത് വന്നിരുന്നു. ഒരു കാര്യം എന്ന് പറയുന്നത് ഈ സിനിമ കാലങ്ങൾക്ക് ശേഷം ചർച്ച ചെയ്യപ്പെടും എന്നുള്ളത് നമ്മൾ പ്രതീക്ഷിക്കുന്നില്ലല്ലോ. അപരിചിതൻ റീ റിലീസ് ഉണ്ടാകുമോ എന്നൊക്കെ എന്നോട് പലരും ചോദിക്കുന്നുണ്ട്. സിനിമയിൽ ആ ഐഡി കാർഡ് കാണിക്കുന്ന സീൻ ആണ് ഞങ്ങൾ ആദ്യത്തെ ദിവസം ഷൂട്ട് ചെയ്തത്. അത് എനിക്ക് പുതിയ എക്സ്പീരിയൻസ് ആയിരുന്നു. കാരണം നമ്മൾ കഥാപാത്രങ്ങളിലേക്ക് ഇൻ ആകണം, അതിന് മുൻപുള്ള സംഭവങ്ങൾ അറിയണം തുടങ്ങിയ കാര്യങ്ങൾ ഉണ്ടല്ലോ. നല്ല ക്രൂ ആയിരുന്നു സിനിമയുടേത്', വിനീതിന്റെ വാക്കുകൾ.

വിനീത്, കാവ്യാ മാധവൻ, മന്യ, സലിം കുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന സിനിമയാണ് അപരിചിതൻ. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്രീകാർ പ്രസാദ് ആണ്. അതേസമയം, ഒടിടി റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് സംഭവത്തിന് ലഭിക്കുന്നത്. മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിൽ അസ്‌കർ അലി ആണ് നായകനായി എത്തിയത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. സിനിമയുടെ കഥയ്ക്കും തിരക്കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. കിളി പോകുന്ന തരം തിരക്കഥയാണ് സിനിമയുടേതെന്നും ചിത്രത്തിലെ സസ്പെൻസുകൾ മനസിലാക്കി എടുക്കണമെങ്കിൽ ഒരുപാട് തവണ കാണേണ്ടി വരുമെന്നും കമന്റുകൾ ഉണ്ട്. ചിത്രത്തിലെ ചില പ്രകടനങ്ങൾക്ക് വിമർശനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട് എന്നാണ് മറ്റു അഭിപ്രായങ്ങൾ. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/355473/will-the-stranger-be-re-released-vineeth-kumar-opens-up-about-the-discussions-on-social-media)