---
title: "കാന്താരയിലെ ദൈവസങ്കല്പത്തെ അപമാനിച്ച കേസ്; രൺവീർ സിംഗിനെതിരായ എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി"
english_title: "Karnataka High Court quashes FIR against Ranveer Singh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355467/karnataka-high-court-quashes-fir-against-ranveer-singh"
published_at: "2026-04-26T09:50:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ed933f64df3_Karnataka_High_Court_quashes_FIR_against_Ranveer_Singh.jpg"
keywords: []
---

# കാന്താരയിലെ ദൈവസങ്കല്പത്തെ അപമാനിച്ച കേസ്; രൺവീർ സിംഗിനെതിരായ എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി

> **Lead Summary:** **[**കാന്താരയിലെ ദൈവസങ്കല്പത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരായ എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. താരത്തിന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഉടൻ തന്നെ മൈസൂരിലെ ചാമുണ്ഡി ഹിൽസ് നേരിട്ട് സന്ദർശിച്ച് പ്രായശ്ചിത്തം ചെയ്യുമെന്നും മാപ്പപേക്ഷിക്കുമെന്നും രൺവീർ സിംഗ് കോടതിയെ അറിയിച്ചു.

## Article Content

**[**കാന്താരയിലെ ദൈവസങ്കല്പത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരായ എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. താരത്തിന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഉടൻ തന്നെ മൈസൂരിലെ ചാമുണ്ഡി ഹിൽസ് നേരിട്ട് സന്ദർശിച്ച് പ്രായശ്ചിത്തം ചെയ്യുമെന്നും മാപ്പപേക്ഷിക്കുമെന്നും രൺവീർ സിംഗ് കോടതിയെ അറിയിച്ചു.

ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട നടത്തിയ അനുകരണമാണ് നടന് വിനയായത്. മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ബംഗളുരു പൊലീസാണ് കേസെടുത്തത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/355467/karnataka-high-court-quashes-fir-against-ranveer-singh)