ഉപകരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരുന്നു, പത്തനംതിട്ടയിൽ വെൽഡിങ് തൊഴിലാളിയെ യുവാവിനെ അണലി കടിച്ചു

ഉപകരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരുന്നു, പത്തനംതിട്ടയിൽ വെൽഡിങ് തൊഴിലാളിയെ യുവാവിനെ അണലി കടിച്ചു
Apr 26, 2026 01:43 PM | By Susmitha Surendran

പത്തനംതിട്ട: (https://truevisionnews.com/)  പത്തനംതിട്ടയിലെ മല്ലപ്പള്ളി മുരണിയിൽ യുവാവിന് പാമ്പ് കടിയേറ്റു. മുരണി സ്വദേശി രതീഷനാണ് കടിയേറ്റത്. കടിച്ചത് അണലി ആണെന്നാണ് പ്രാഥമിക നിഗമനം. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വെൽഡിങ് തൊഴിലാളിയാണ് രതീഷ്. ജോലി കഴിഞ്ഞ് തിരിച്ചുവന്ന് വെൽഡിങ് ഉപകരണങ്ങൾ മുറിക്കകത്ത് വെച്ചപ്പോൾ ആണ് പാമ്പ് കടിച്ചത്. മുറിയിൽ നേരത്തെയുണ്ടായിരുന്ന ഉപകരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് നിഗമനം. കൈവിരലിൽ ആണ് പാമ്പ് കടിച്ചത്. ഉടൻ കൈ കുടഞ്ഞ് പാമ്പിനെ എറിഞ്ഞു.

ഉടനെ 108 ആംബുലൻസ് വരുത്തി മല്ലപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പത്തനംതിട്ടയിൽ രണ്ട് ദിവസം മുൻപ് നാല് പേർക്കാണ് പാമ്പ് കടിയേറ്റത്. 

A welding worker was bitten on the finger by a snake inside his house in Pathanamthitta.

Next TV

Related Stories
 കോഴിക്കോട്  നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Apr 26, 2026 03:42 PM

കോഴിക്കോട് നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക്...

Read More >>
ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ പിടിയിൽ

Apr 26, 2026 03:39 PM

ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ പിടിയിൽ

ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ...

Read More >>
കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

Apr 26, 2026 03:31 PM

കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും...

Read More >>
ബി.സി.സി.പി.എന്‍ നഴ്‌സിംഗ് കോഴ്സ്; അപേക്ഷിക്കാം

Apr 26, 2026 03:19 PM

ബി.സി.സി.പി.എന്‍ നഴ്‌സിംഗ് കോഴ്സ്; അപേക്ഷിക്കാം

ബി.സി.സി.പി.എന്‍ നഴ്‌സിംഗ് കോഴ്സ്;...

Read More >>
കരിമരുന്ന് വേണ്ട, കാരുണ്യം മതി:  മുണ്ടത്തിക്കോട് അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി

Apr 26, 2026 03:09 PM

കരിമരുന്ന് വേണ്ട, കാരുണ്യം മതി: മുണ്ടത്തിക്കോട് അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി

മുണ്ടത്തിക്കോട് അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി...

Read More >>
Top Stories