'ജോസഫി'ന് ശേഷം പത്മകുമാറിന്റെ അടുത്ത പോലീസ് ത്രില്ലർ; റോഷൻ മാത്യു നായകനാകുന്ന 'ഉയിർ' വരുന്നു!

'ജോസഫി'ന് ശേഷം പത്മകുമാറിന്റെ അടുത്ത പോലീസ് ത്രില്ലർ; റോഷൻ മാത്യു നായകനാകുന്ന 'ഉയിർ' വരുന്നു!
Apr 26, 2026 02:28 PM | By Krishnapriya S R

(moviemax.in) 'ജോസഫ്', 'ശിക്കാർ' തുടങ്ങിയ മികച്ച പോലീസ് ത്രില്ലറുകൾ സമ്മാനിച്ച എം. പത്മകുമാർ വീണ്ടും ആവേശകരമായ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എത്തുന്നു. റോഷൻ മാത്യു കേന്ദ്രകഥാപാത്രമാകുന്ന 'ഉയിർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

പോലീസ് ഉദ്യോഗസ്ഥനായ അൻഷാദിന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ, കണ്ണൂർ ധർമടം പോലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ അജീബ് ആയാണ് റോഷൻ പ്രത്യക്ഷപ്പെടുന്നത്.

വൗ സിനിമസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നിഖിൽ കെ. മേനോനും 'ഇല വീഴാ പൂഞ്ചിറ'യുടെ രചയിതാവായ ഷാജി മാറാടും ചേർന്നാണ്.

റോഷനൊപ്പം ബൈജു സന്തോഷ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ വിനീത് തട്ടിൽ, ദിവ്യ എം നായർ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. കൂടാതെ ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് ഒരു പാൻ-ഇന്ത്യൻ ടച്ച് നൽകുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ കെ.എസ്. ചിത്ര ആലപിച്ച മൂന്ന് ഗാനങ്ങളുണ്ട് എന്നത് സംഗീതപ്രേമികൾക്കും വലിയ പ്രതീക്ഷ നൽകുന്നു. കൂർഗ്ഗ്, തലശ്ശേരി, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ 'ഉയിർ' ഉടൻ തന്നെ തീയേറ്ററുകളിലെത്തും.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ വംശപരമ്പരയിലെ നിരഞ്ജൻ ഭാരതി തമിഴ് ഗാനങ്ങൾ രചിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മണികണ്ഠൻ അയ്യപ്പന്റെ സംഗീതവും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉറപ്പുവരുത്തുന്നു.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്നതിനാൽ തന്നെ 'ജോസഫി'നെപ്പോലെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാനുഭവമായിരിക്കും 'ഉയിർ' എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.

Content Highlight: Roshan Mathew's 'Uir' is coming

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News