കോഴിക്കോട് നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

 കോഴിക്കോട്  നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Apr 26, 2026 03:42 PM | By Susmitha Surendran

നാദാപുരം: (https://truevisionnews.com/) നാദാപുരത്ത് സംസ്ഥാനപാതയിൽ മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം . ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നാദാപുരം പോലീസ് സ്റ്റേഷന് സമീപം അൽക്ക റസ്റ്റോറന്റിന് മുന്നിലായിരുന്നു അപകടം നടന്നത്.

തലശ്ശേരി ഭാഗത്തുനിന്നും മീൻ കയറ്റി വരികയായിരുന്ന ലോറിയും എതിർദിശയിൽ നിന്നെത്തിയ താർ ജീപ്പും തമ്മിൽ  കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ജീപ്പ് ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്.

ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമായതിനാൽ ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു രണ്ടുപേരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തകർന്ന വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Fish lorry and Thar jeep collide in Nadapuram; Three injured

Next TV

Related Stories
കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന പ്രധാനികൾ  പൊലീസിന്‍റെ വലയിൽ കുടുങ്ങി

Apr 26, 2026 05:11 PM

കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന പ്രധാനികൾ പൊലീസിന്‍റെ വലയിൽ കുടുങ്ങി

കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന പ്രധാനികൾ പൊലീസിന്‍റെ വലയിൽ കുടുങ്ങി...

Read More >>
കോഴിക്കോട് മദ്യപസംഘത്തിന്റെ ഗുണ്ടായിസം....!  പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നെന്നും പരാതി

Apr 26, 2026 04:07 PM

കോഴിക്കോട് മദ്യപസംഘത്തിന്റെ ഗുണ്ടായിസം....! പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നെന്നും പരാതി

കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ആറ് പേര്‍ക്കെതിരെ...

Read More >>
ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ പിടിയിൽ

Apr 26, 2026 03:39 PM

ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ പിടിയിൽ

ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ...

Read More >>
കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

Apr 26, 2026 03:31 PM

കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും...

Read More >>
Top Stories

News Roundup