കണ്ണൂര്‍: (https://truevisionnews.com/) തലശ്ശേരി കൊളവല്ലൂരിൽ ബോംബിന് സമാനമായ വസ്തുക്കൾ കണ്ടെത്തിയ സംഭവം വഴിത്തിരിവിൽ. കണ്ടെത്തിയത് ബോംബുകളല്ലെന്നും വെറും വ്യാജരൂപങ്ങൾ മാത്രമാണെന്നും ബോംബ് സ്ക്വാഡ് അറിയിച്ചു. എം-സാന്റും കല്ലുകളും നിറച്ച് ബോംബിന്റെ ആകൃതിയിലാക്കിയതാണെന്നും പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് തലശ്ശേരി കൊളവല്ലൂരില്‍ മേപ്പാട് വ്യാജ ബോംബ് ശേഖരം കണ്ടെത്തിയത്. അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. തെങ്ങിന്‍ തോട്ടത്തില്‍ ബക്കറ്റില്‍ പൂഴി നിറച്ച നിലയിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.
രണ്ട് ദിവസം മുന്‍പ് പാനൂരില്‍ സ്റ്റീല്‍ ബോംബ് ശേഖരം കണ്ടെത്തിയിരുന്നു. മേലെ പുക്കോം പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ കെട്ട് ബോംബും കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയത്.
Police say the bombs found in Kolavallur, Thalassery, Kannur are not bombs.
































