ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ പിടിയിൽ

ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ പിടിയിൽ
Apr 26, 2026 03:39 PM | By Fidha Parvin

തിരുവനന്തപുരം: (truevisionnews.com) ലോട്ടറി വിൽപനക്കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട്, സ്വദേശി വിജിൻ (33), വള്ളക്കടവ് സ്വദേശി അഖിൽ (26) എന്നിവരാണ് പിടിയിലായത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുമതി നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ലോട്ടറി കട നടത്തുന്ന നേമം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ഇരുമ്പ് വടികൊണ്ടും ഓലമടൽ കൊണ്ടും ആക്രമിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. തമ്പാനൂരിലെ ലോട്ടറി കടയിലെത്തിയ ഇരുവരും മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കടയുടമ ഇതിന് അനുമതി നൽകിയില്ല. ഈ വിരോധം വെച്ചാണ് തൊട്ടടുത്ത ദിവസം പ്രതികൾ വീണ്ടും കടയിലെത്തി യുവാവിനെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Dispute over phone charging; Lottery seller brutally beaten, two arrested

Next TV

Related Stories
കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന പ്രധാനികൾ  പൊലീസിന്‍റെ വലയിൽ കുടുങ്ങി

Apr 26, 2026 05:11 PM

കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന പ്രധാനികൾ പൊലീസിന്‍റെ വലയിൽ കുടുങ്ങി

കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന പ്രധാനികൾ പൊലീസിന്‍റെ വലയിൽ കുടുങ്ങി...

Read More >>
കോഴിക്കോട് മദ്യപസംഘത്തിന്റെ ഗുണ്ടായിസം....!  പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നെന്നും പരാതി

Apr 26, 2026 04:07 PM

കോഴിക്കോട് മദ്യപസംഘത്തിന്റെ ഗുണ്ടായിസം....! പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നെന്നും പരാതി

കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ആറ് പേര്‍ക്കെതിരെ...

Read More >>
 കോഴിക്കോട്  നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Apr 26, 2026 03:42 PM

കോഴിക്കോട് നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക്...

Read More >>
കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

Apr 26, 2026 03:31 PM

കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും...

Read More >>
Top Stories

News Roundup