പ്രണയം നടിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ച കേസ്; ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവ്

പ്രണയം നടിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ച കേസ്; ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവ്
Apr 26, 2026 01:48 PM | By Anusree vc

ആലപ്പുഴ : (truevisionnews.com) വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവും 3.70 ലക്ഷം രൂപ പിഴയും വിധിച്ചു. ഭരണിക്കാവ് വെട്ടിക്കോട് വലിയകുന്നത്ത് വീട്ടിൽ അരുൺ ബാബുവിനെ (31) ആണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷിച്ചത്. 2022–ലാണ്‌ കേസിനാസ്‌പദമായ സംഭവം. അതിജീവിത സ്കൂളിലേക്ക്‌ സ്ഥിരമായി പോയിരുന്ന ബസിലെ കണ്ടക്ടറാണ്‌ പ്രതി.

വിവാഹിതനായ പ്രതി പെൺകുട്ടിയെ പ്രണയംനടിച്ച് കായംകുളത്തെത്തിച്ച് ബസിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർചെയ്ത കേസ്‌ കായംകുളം പൊലീസിന്‌ കൈമാറുകയായിരുന്നു. കായംകുളം പൊലീസാണ്‌ പ്രതിയെ അറസ്റ്റുചെയ്‌ത്‌ കുറ്റപത്രം സമർപ്പിച്ചത്‌. 23 സാക്ഷികൾ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക ശിക്ഷയും അനുവഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ് രഘു ഹാജരായി. ചെങ്ങന്നൂർ സി ഐ ജോസ് മാത്യു രജിസ്റ്റർ ചെയത കേസിൽ കായംകുളം സിഐ വൈ മുഹമ്മദ് ഷാഫിയാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌.

Bus conductor sentenced to 62 years in prison for raping 7th grade student inside bus on pretense of love

Next TV

Related Stories
 കോഴിക്കോട്  നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Apr 26, 2026 03:42 PM

കോഴിക്കോട് നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക്...

Read More >>
ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ പിടിയിൽ

Apr 26, 2026 03:39 PM

ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ പിടിയിൽ

ഫോൺ ചാർജിംഗിനെച്ചൊല്ലി തർക്കം;ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം, രണ്ടുപേർ...

Read More >>
കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

Apr 26, 2026 03:31 PM

കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കോടാലിയില്‍ പാമ്പ് കടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും...

Read More >>
ബി.സി.സി.പി.എന്‍ നഴ്‌സിംഗ് കോഴ്സ്; അപേക്ഷിക്കാം

Apr 26, 2026 03:19 PM

ബി.സി.സി.പി.എന്‍ നഴ്‌സിംഗ് കോഴ്സ്; അപേക്ഷിക്കാം

ബി.സി.സി.പി.എന്‍ നഴ്‌സിംഗ് കോഴ്സ്;...

Read More >>
കരിമരുന്ന് വേണ്ട, കാരുണ്യം മതി:  മുണ്ടത്തിക്കോട് അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി

Apr 26, 2026 03:09 PM

കരിമരുന്ന് വേണ്ട, കാരുണ്യം മതി: മുണ്ടത്തിക്കോട് അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി

മുണ്ടത്തിക്കോട് അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി...

Read More >>
Top Stories