കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട് മിനി ബൈപ്പാസിൽ ലോറി ഇടിച്ച് കെ എസ് ആർ ടി സി യാത്രക്കാരന് ദാരുണാന്ത്യം . കണ്ണൂർ സ്വദേശി കെ ജെ സുനിലാണ് (40) മരിച്ചത് . കോട്ടയത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന്റെ പിന്നിലിരുന്ന് ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത് . സുനിൽ ഉറങ്ങുന്ന സമയത്ത് തല പുറത്തേക്ക് ആയിരുന്നെന്ന് കെ എസ് ആർ ടി സി ബസ് ജീവനക്കാർ ആശുപത്രിഅധികൃതരെ അറിയിച്ചത് .
Lorry hits KSRTC bus in Kozhikode; passenger dies tragically
































