കളമശേരിയിലെ ലോഡ്‌ജിൽ ലഹരിവേട്ട; 6.79 ഗ്രാം എംഡിഎംഎയും 56.98 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കളമശേരിയിലെ ലോഡ്‌ജിൽ ലഹരിവേട്ട; 6.79 ഗ്രാം എംഡിഎംഎയും  56.98 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Apr 26, 2026 11:22 AM | By Fidha Parvin

കൊച്ചി:(https://truevisionnews.com/) കളമശ്ശേരി വട്ടേക്കുന്നത്തെ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ മാരക ലഹരിമരുന്നായ എംഡിഎംഎ-യും കഞ്ചാവുമായി രണ്ടുപേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. എറണാകുളം ഇടപ്പള്ളി സ്വദേശി സിയാദ് (42), കൊല്ലം ചിതറ സ്വദേശി ആദിൽ അൻസാർ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.79 ഗ്രാം എം ഡി എം എയും 56.98 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം തൃക്കാക്കരയിൽ പിടിയിലായ ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ കെവിൻ ബി. മാത്യു ആണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി നഗര കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന വലിയൊരു മയക്കുമരുന്ന് മാഫിയയുടെ ഭാഗമാണ് ഇവരെന്നും പോലീസ് സംശയിക്കുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇടപാടുകാരെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Drug bust at Kalamassery lodge; Two arrested with 6.79 grams of MDMA and 56.98 grams of cannabis

Next TV

Related Stories
പ്രണയം നടിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ച കേസ്; ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവ്

Apr 26, 2026 01:48 PM

പ്രണയം നടിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ച കേസ്; ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവ്

പ്രണയം നടിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ച കേസ്; ബസ് കണ്ടക്ടർക്ക് 62 വർഷം...

Read More >>
ഉപകരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരുന്നു, പത്തനംതിട്ടയിൽ വെൽഡിങ് തൊഴിലാളിയെ യുവാവിനെ അണലി കടിച്ചു

Apr 26, 2026 01:43 PM

ഉപകരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരുന്നു, പത്തനംതിട്ടയിൽ വെൽഡിങ് തൊഴിലാളിയെ യുവാവിനെ അണലി കടിച്ചു

പത്തനംതിട്ടയിൽ വീടിനുള്ളിൽ വച്ച് വെൽഡിങ് തൊഴിലാളിയുടെ കൈവിരലിൽ പാമ്പ്...

Read More >>
നാദാപുരം അരൂരിൽ ജോലിക്കിടെ കർഷകത്തൊഴിലാളിക്ക് സൂര്യാതപമേറ്റു

Apr 26, 2026 01:12 PM

നാദാപുരം അരൂരിൽ ജോലിക്കിടെ കർഷകത്തൊഴിലാളിക്ക് സൂര്യാതപമേറ്റു

അരൂരിൽ ജോലിക്കിടെ കർഷകത്തൊഴിലാളിക്ക്...

Read More >>
റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; ബത്തേരിയിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Apr 26, 2026 12:18 PM

റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; ബത്തേരിയിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; അധ്യാപികയ്ക്ക്...

Read More >>
Top Stories