വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും
Apr 26, 2026 08:08 AM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ, ഗതാഗത നിയമലംഘനത്തിനു കേസെടുക്കും. കോട്ടയം എസ്.പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് കോടതിയില്‍ എത്തിയപ്പോഴായിരുന്നു ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തു വന്നത്.

ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവി കോട്ടയം ജില്ല പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഡിജിപിക്ക് ലഭിച്ച പരാതിയിലായിരുന്നു നടപടി. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസെടുക്കണോയെന്നത് ഉള്‍പ്പെടെ തീരുമാനിക്കാനായിരുന്നു നീക്കം.

മൂന്ന് വര്‍ഷം മുന്‍പ് തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് കോടതിയില്‍ ഹാജരാകാന്‍ വന്നപ്പോള്‍ സ്വന്തം കാറില്‍ ഡിജിപി പദവിയുടെ അടയാളമായ മൂന്ന് നക്ഷത്രം ഉള്ള ബോര്‍ഡ് വെച്ചിരുന്നു. മാധ്യമങ്ങള്‍ ചിത്രീകരിച്ചതോടെ എടുത്ത് മാറ്റുകയും ചെയ്തിരുന്നു. അധികാര ചിഹ്നങ്ങള്‍ ദുരുപയോഗിക്കുന്നത് ആള്‍ മാറാട്ടത്തിന് തുല്യമെന്നാണ് ഡിജിപിക്ക് ലഭിച്ച പരാതി.

A case will be filed against Tomin J. Thachankary for traffic violations

Next TV

Related Stories
റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; ബത്തേരിയിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Apr 26, 2026 12:18 PM

റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; ബത്തേരിയിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; അധ്യാപികയ്ക്ക്...

Read More >>
കളമശേരിയിലെ ലോഡ്‌ജിൽ ലഹരിവേട്ട; 6.79 ഗ്രാം എംഡിഎംഎയും  56.98 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Apr 26, 2026 11:22 AM

കളമശേരിയിലെ ലോഡ്‌ജിൽ ലഹരിവേട്ട; 6.79 ഗ്രാം എംഡിഎംഎയും 56.98 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കളമശേരിയിലെ ലോഡ്‌ജിൽ ലഹരിവേട്ട; 6.79 ഗ്രാം എംഡിഎംഎയും 56.98 ഗ്രാം കഞ്ചാവുമായി രണ്ടുപേർ...

Read More >>
കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

Apr 26, 2026 11:10 AM

കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു....

Read More >>
എറണാകുളം ചെറായി റിസോർട്ടിൽ യുവതിക്ക് പാമ്പ്  കടിയേറ്റു

Apr 26, 2026 10:38 AM

എറണാകുളം ചെറായി റിസോർട്ടിൽ യുവതിക്ക് പാമ്പ് കടിയേറ്റു

എറണാകുളം ചെറായി റിസോർട്ടിൽ യുവതിക്ക് പാമ്പ് ...

Read More >>
Top Stories

News Roundup