വടകര ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്

വടകര ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്
Apr 23, 2026 07:34 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) വടകര ചാനിയംകടവിൽ കണ്ടെത്തിയ ബോംബുകൾ വ്യാജമെന്ന് പൊലീസിന്റെ സ്ഥിരീകരണം. രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത്, ഭീതിപടർത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ്, സിപിഎം സംഘർഷം നിലനിൽക്കുന്ന സ്ഥലമാണ് വടകരയിലെ ചാനിയം കടവ്. കഴിഞ്ഞ ദിവസം സ്ഥലത്തുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുള്ള മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

പ്രദേശത്ത് കനത്ത പൊലീസ് കാവൽ തുടരുന്നതിനിടയിലാണ് ചാനിയംകടവ് - ശാന്തി നഗർ റോഡ് ജങ്ഷനിൽ കലുങ്കിനടിയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയ ശേഷം ബോംബ് നിർവീര്യമാക്കാനുള്ള നടപടികൾ തുടങ്ങി.

പിന്നാലെയാണ് വ്യാജ ബോംബാണെന്ന സ്ഥീരികരണം. സ്റ്റീൽ പാത്രത്തിൽ മണലും വെടിമരുന്നിന്റെ അംശവും നിറച്ച് പരിഭ്രാന്തി പടർത്താനുള്ള നീക്കമാണുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് നിരീക്ഷണം കൂടുതൽ കർശനമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Steel bombs found stored in bucket at Chaniyamkadav in Vadakara are fake police confirm

Next TV

Related Stories
സ്വർണവിലയിൽ വൻ ഇടിവ്; 3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ; ഇന്നത്തെ നിരക്കറിയാം

Apr 23, 2026 10:27 AM

സ്വർണവിലയിൽ വൻ ഇടിവ്; 3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ; ഇന്നത്തെ നിരക്കറിയാം

സ്വർണവിലയിൽ വൻ ഇടിവ്; 3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ; ഇന്നത്തെ...

Read More >>
ഉറങ്ങുന്നതിനിടെ പാമ്പുകടിച്ചു:  തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ മരിച്ചു

Apr 23, 2026 10:13 AM

ഉറങ്ങുന്നതിനിടെ പാമ്പുകടിച്ചു: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ മരിച്ചു

തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ്...

Read More >>
മുണ്ടത്തിക്കോട് അപകടം: ലൈസന്‍സി സതീഷിന്റെ നില ഗുരുതരമായി തുടരുന്നു

Apr 23, 2026 10:08 AM

മുണ്ടത്തിക്കോട് അപകടം: ലൈസന്‍സി സതീഷിന്റെ നില ഗുരുതരമായി തുടരുന്നു

മുണ്ടത്തിക്കോട് അപകടം: ലൈസന്‍സി സതീഷിന്റെ നില ഗുരുതരമായി...

Read More >>
പണം കൈമാറിയോ? ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതി; കളക്ടറുടെ നിർണായക റിപ്പോർട്ട് ഇന്ന്  സമർപ്പിക്കും

Apr 23, 2026 09:38 AM

പണം കൈമാറിയോ? ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതി; കളക്ടറുടെ നിർണായക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി, ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' പരാതി, റിപ്പോർട്ട് ജില്ലാ കളക്ടർ ഇന്ന്...

Read More >>
തിരുവനന്തപുരത്ത്  അസിസ്റ്റൻറ് മാനേജർ  കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

Apr 23, 2026 09:13 AM

തിരുവനന്തപുരത്ത് അസിസ്റ്റൻറ് മാനേജർ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

തിരുവനന്തപുരത്ത് ജീവനക്കാരൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി...

Read More >>
Top Stories

News Roundup