Apr 23, 2026 09:20 AM

(moviemax.in) സോഷ്യൽ മീഡിയയിൽ ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് അനാമികയും വിഷ്ണുവും. ജീവമാതാ കാരുണ്യ ഭവൻ നടത്തിപ്പുകാരി ഉദയ ഗിരിജ, അവിടുത്തെ അന്തേവാസിയായിരുന്ന അനാമികയെ സ്വന്തം മകൻ വിഷ്ണുവിന് വിവാഹം കഴിച്ചു നൽകിയത് വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ, തങ്ങളുടെ ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഈ ദമ്പതികൾ. മകൾക്കൊപ്പമുള്ള ആദ്യത്തെ വിഷു ആഘോഷത്തിന്റെ വിശേഷങ്ങളാണ് അനാമിക ഇൻസ്റ്റഗ്രാമിലൂടെയും വ്ലോഗിലൂടെയും ആരാധകരെ അറിയിച്ചത്. കുഞ്ഞതിഥിയുടെ വരവോടെ ഇത്തവണത്തെ വിഷു ഏറെ സവിശേഷമായ സന്തോഷമാണ് കുടുംബത്തിന് നൽകിയത്.

ഉണ്ണി മോളുടെ ആദ്യത്തെ വിഷു ആയതുകൊണ്ട് ഒത്തിരി സന്തോഷമുണ്ടായിരുന്നു. താൻ വിചാരിച്ചത് പോലെ അവളെ കണികാണിക്കാൻ പറ്റിയെന്നും അനാമിക വ്ളോഗിൽ പറയുന്നു. കുട്ടിക്കാലത്ത് തനിക്ക് ഇല്ലാതെ പോയ പല കാര്യങ്ങളും മകൾക്ക് കിട്ടുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നുവെന്ന് അനാമിക പറയുന്നു.

''എന്റെ കുട്ടിക്കാലത്ത് എനിക്ക് നഷ്ടമായത്..എന്റെ തണലാകേണ്ടവർ സ്വന്തം സുഖങ്ങൾ തേടിപ്പോയപ്പോൾ ഇല്ലാതായത് ആ അച്ഛൻ സ്നേഹമായിരുന്നു. അന്ന് അനുഭവിച്ച ശൂന്യത എത്ര വലുതാണെന്ന് എനിക്കറിയാം. പക്ഷെ ഇന്ന് എന്റെ മകൾ അവളുടെ അച്ഛന്റെ കൈപിടിച്ച് നടക്കുമ്പോൾ ആ സ്നേഹം അവൾക്ക് വേണ്ടുവോളം കിട്ടുന്നത് കാണുമ്പോൾ എന്റെ ഉള്ളം നിറയുകയാണ്. എനിക്ക് കിട്ടാതെ പോയത് അവൾക്ക് ലഭിക്കുന്നുണ്ടല്ലോ. ആ തിരിച്ചറിവാണ് എന്റെ ഏറ്റവും വലിയ സന്തോഷം.

''ചിലർ സ്വന്തം സന്തോഷങ്ങൾ തേടി പടിയിറങ്ങിപ്പോയപ്പോൾ തകർന്നുപോയൊരു ബാല്യം എനിക്കുണ്ടായിരുന്നു. അച്ഛന്റെ സ്നേഹം എന്താണെന്ന് അറിയാതെ വളർന്നവൾ. പക്ഷെ കാലം എനിക്കായി കാത്തുവെച്ച വലിയൊരു സമ്മാനമാണ് എന്റെ മകൾ. എനിക്ക് നഷ്ടപ്പെട്ട അച്ഛൻ സ്നേഹം അവൾക്ക് അവളുടെ അച്ഛനിലൂടെ തിരികെ കിട്ടുന്നത് കാണുമ്പോൾ പഴയ മുറിവുകളെല്ലാം ഉണങ്ങുന്നതുപോലെ. അവൾ സന്തോഷവതിയാണ്. അതുകൊണ്ട് ഞാനും'', എന്നാണ് അനാമിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.



Content Highlight: Anamika's eyes filled with tears at the sight of that love

Next TV

Top Stories










News Roundup






GCC News