'പ്രസവം സദ്യ കഴിക്കുന്ന സുഖമാണോ? തട്ട് ഇത്രയും താഴുമെന്ന് കരുതിയില്ല'; അഖിൽ മാരാർക്ക് ലക്ഷ്മി മേനോന്റെ എയർ ഷോട്ട്

'പ്രസവം സദ്യ കഴിക്കുന്ന സുഖമാണോ? തട്ട് ഇത്രയും താഴുമെന്ന് കരുതിയില്ല'; അഖിൽ മാരാർക്ക് ലക്ഷ്മി മേനോന്റെ എയർ ഷോട്ട്
2026-04-23T10:17:00 | By Fidha Parvin

(moviemax.in) തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിഗ് ബോസ് വിജയിയുമായ സംവിധായകൻ അഖിൽ മാരാർ പ്രസവവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ അഖിൽ മാരാരെ വിമർശിച്ച് രംഗത്തെത്തി. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ ലക്ഷ്മി മേനോനും അഖിൽ മാരാരെ ട്രോളി രംഗത്തെത്തിയിട്ടുണ്ട്. 

തനിക്ക് സി-സെക്ഷൻ ആയിരുന്നുവെന്നും ഡയനോസർ നടക്കുന്നത് പോലെ പ്രയാസപ്പെട്ടാണ് ടോയ്‌ലറ്റിൽ പോലും പോയിരുന്നതെന്നും ലക്ഷ്മി പറഞ്ഞു. അഖിൽ മാരാരുടെ 'തട്ട്' താഴ്ന്നിരിക്കുമെന്ന് അറിയാമായിരുന്നു, എന്നാൽ ഇത്രയും താഴുമെന്ന് കരുതിയില്ലെന്ന് ലക്ഷ്മി പരിഹസിച്ചു. ഒരു ആർത്തവ വേദന പോലും സഹിക്കാൻ മാരാർക്ക് കഴിയില്ലെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

"എന്താണ് പ്രസവം? നല്ലൊരു സദ്യ കഴിച്ച് പായസവും കുടിച്ച് കിടന്നുറങ്ങുന്ന അത്രയും സുഖമുള്ള കാര്യമാണത്. നോർമൽ ഡെലിവറി ആണെങ്കിലും സി-സെക്ഷൻ ആണെങ്കിലും നല്ല വേദനയുണ്ട്. പണ്ട് ചായക്കടയിലും തൊഴുത്തിലും ഒക്കെ പ്രസവിക്കുമായിരുന്നു. പക്ഷേ കുട്ടിയുണ്ടാകും, കുട്ടിയുടെ അമ്മ ഉണ്ടാകാറില്ല. ഇന്ന് ആശുപത്രികൾ നൽകുന്ന അവബോധം കാരണമാണ് മരണനിരക്ക് കുറഞ്ഞത്. രണ്ട് പെൺമക്കളുള്ള ഒരാളാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്," ലക്ഷ്മി മേനോൻ പരിഹാസത്തോടെ പറഞ്ഞു.

Content Highlight: 'Is it nice to have a post-partum meal? I didn't think the floor would be this low'; Akhil Marar's air shot of Lakshmi Menon

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup