ഉറങ്ങുന്നതിനിടെ പാമ്പുകടിച്ചു: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ മരിച്ചു

ഉറങ്ങുന്നതിനിടെ പാമ്പുകടിച്ചു:  തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ മരിച്ചു
Apr 23, 2026 10:13 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.

കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടി. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Eight-year-old boy dies of snakebite in Thiruvananthapuram

Next TV

Related Stories
 തൃശൂര്‍ വെടിക്കെട്ട് അപകടം: ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങള്‍ കണ്ടെത്തി

Apr 23, 2026 11:44 AM

തൃശൂര്‍ വെടിക്കെട്ട് അപകടം: ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങള്‍ കണ്ടെത്തി

തൃശൂര്‍ വെടിക്കെട്ട് അപകടം, ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങള്‍...

Read More >>
പാമ്പുകടിയേറ്റ അനോഷിന്റെ നിലയിൽ പുരോഗതി; കോടാലിയിലെ ആൽജോയുടെ വിയോഗത്തിനിടയിലും കുടുംബത്തിന് പ്രതീക്ഷ

Apr 23, 2026 11:27 AM

പാമ്പുകടിയേറ്റ അനോഷിന്റെ നിലയിൽ പുരോഗതി; കോടാലിയിലെ ആൽജോയുടെ വിയോഗത്തിനിടയിലും കുടുംബത്തിന് പ്രതീക്ഷ

പാമ്പുകടിയേറ്റ അനോഷിന്റെ നിലയിൽ പുരോഗതി; കോടാലിയിലെ ആൽജോയുടെ വിയോഗത്തിനിടയിലും കുടുംബത്തിന്...

Read More >>
Top Stories

News Roundup