തൃശ്ശൂർ:(https://truevisionnews.com/) കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്ന് ഡോക്ടർമാർ. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി ഭക്ഷണം കഴിച്ചു തുടങ്ങിയതായും കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു.
കഴിഞ്ഞ 19-ാം തീയതിയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അനോഷിനും ആൽജോയ്ക്കും തലയിണയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റത്. എട്ടു വയസ്സുകാരൻ ആൽജോ മരണപ്പെട്ടെങ്കിലും, സഹോദരൻ അനോഷിന്റെ തിരിച്ചുവരവ് ആൽജോയുടെ വേർപാടിൽ തളർന്ന കുടുംബത്തിനും നാടിനും വലിയ ആശ്വാസമാകുകയാണ്.
അതിനിടെ, ഇന്നലെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയത് ആശങ്ക പരത്തി. ആദ്യം കടിയേറ്റ കുട്ടികൾക്ക് ഉണ്ടായ അതേ 'ശങ്കുവരയൻ' വിഭാഗത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.
Snakebite victim Anosh's condition improving; family has hope despite Aljo's death in Kodali
































