---
title: "മുണ്ടത്തിക്കോട് ദുരന്തം: 13 വർഷത്തെ ആത്മബന്ധം മുറിഞ്ഞു; ബിജീഷിന്റെ മരണത്തിൽ വിങ്ങിപ്പൊട്ടി നടി അനന്യ"
english_title: "Actress Ananya breaks down over Bijeesh's death"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354909/actress-ananya-breaks-down-over-bijeeshs-death"
published_at: "2026-04-23T09:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e99a723aa24_2.jpg"
keywords: []
---

# മുണ്ടത്തിക്കോട് ദുരന്തം: 13 വർഷത്തെ ആത്മബന്ധം മുറിഞ്ഞു; ബിജീഷിന്റെ മരണത്തിൽ വിങ്ങിപ്പൊട്ടി നടി അനന്യ

> **Lead Summary:** **തൃശൂർ: [**[ ]മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ സ്ഫോടനത്തിൽ പൊലിഞ്ഞ 14 ജീവനുകളിൽ സിനിമാ മേഖലയ്ക്ക് വലിയൊരു നഷ്ടമായി മാറിയിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലൻ.

## Article Content

**തൃശൂർ: [**[ ]മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ സ്ഫോടനത്തിൽ പൊലിഞ്ഞ 14 ജീവനുകളിൽ സിനിമാ മേഖലയ്ക്ക് വലിയൊരു നഷ്ടമായി മാറിയിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലൻ.

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. ബിജീഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഏറെ വികാരാധീനയായാണ് നടി അനന്യ തന്റെ വേദന പങ്കുവെച്ചത്.

കഴിഞ്ഞ 13 വർഷമായി അനന്യയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റും ഒരു സഹോദരനെപ്പോലെ വിശ്വസ്തനുമായിരുന്നു ബിജീഷ്. തമാശകൾ പറഞ്ഞ് വലിയ സ്വാതന്ത്ര്യത്തോടെ ഒപ്പം നിന്ന ബിജിയെ മിസ്സ് ചെയ്യുമെന്നും ഈ നഷ്ടം ഉൾക്കൊള്ളാൻ പ്രയാസമാണെന്നും അനന്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം, മുണ്ടത്തിക്കോട് ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11 പേരിൽ നാല് പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ ഒരാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും, തിരുവമ്പാടി വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിപ്പോയ ശരീരഭാഗങ്ങൾ തിരിച്ചറിയുന്നതിനായുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന് നടക്കും. സിനിമാ-സാംസ്കാരിക മേഖലയിലടക്കം വലിയ നോവായി മാറിയിരിക്കുകയാണ് ഈ അപകടം.

### Related Links & Sources
- [Original Story Source](https://moviemax.in/news/354909/actress-ananya-breaks-down-over-bijeeshs-death)