---
title: "നാട്ടുകാർക്ക് ഞാൻ അഹങ്കാരി, സൽപ്പേര് പോയി'; മുഖ്യമന്ത്രിയുടെ നിർദേശം പാലിച്ച ശ്രീവിദ്യക്ക് പിന്തുണയുമായി അനുമോളും"
english_title: "'I am arrogant to the locals, my reputation has been ruined'; Anumol also supports Srividya, who followed the Chief Minister's instructions."
publisher: "moviemax.in"
canonical_url: "https://moviemax.in/news/354835/i-am-arrogant-to-the-locals-my-reputation-has-been-ruined-anumol-also-supports-srividya-who-followed-the-chief-ministers-instructions"
published_at: "2026-04-22T16:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8ab29158b7_erfd.jpg"
keywords: []
---

# നാട്ടുകാർക്ക് ഞാൻ അഹങ്കാരി, സൽപ്പേര് പോയി'; മുഖ്യമന്ത്രിയുടെ നിർദേശം പാലിച്ച ശ്രീവിദ്യക്ക് പിന്തുണയുമായി അനുമോളും

> **Lead Summary:** **[**മുഖ്യമന്ത്രിയുടെ ജാഗ്രതാ നിർദേശം അനുസരിച്ച് വെയിലത്ത് കൂളിങ് ഗ്ലാസ് ധരിച്ച് തെയ്യം കാണാൻ പോയ നടി ശ്രീവിദ്യ മുല്ലച്ചേരിയുടെ വീഡിയോ വൈറലായതിന് പിന്നാലെ സമാന അനുഭവവുമായി നടി അനുമോളും രംഗത്ത്. വെയിൽ കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ എടുത്തത് തങ്ങൾക്ക് നാട്ടിൽ 'അഹങ്കാരി' പട്ടം നേടിക്കൊടുത്തു എന്നാണ് താരങ്ങൾ തമാശരൂപേണ പറയുന്നത്.

## Article Content

**[**മുഖ്യമന്ത്രിയുടെ ജാഗ്രതാ നിർദേശം അനുസരിച്ച് വെയിലത്ത് കൂളിങ് ഗ്ലാസ് ധരിച്ച് തെയ്യം കാണാൻ പോയ നടി ശ്രീവിദ്യ മുല്ലച്ചേരിയുടെ വീഡിയോ വൈറലായതിന് പിന്നാലെ സമാന അനുഭവവുമായി നടി അനുമോളും രംഗത്ത്. വെയിൽ കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ എടുത്തത് തങ്ങൾക്ക് നാട്ടിൽ 'അഹങ്കാരി' പട്ടം നേടിക്കൊടുത്തു എന്നാണ് താരങ്ങൾ തമാശരൂപേണ പറയുന്നത്.

> "തറവാട്ടിലെ തെയ്യം കാണാൻ ഞാൻ സൺഗ്ലാസ് വച്ച് പോയി. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു തെയ്യം, വെയിൽ ഉള്ളതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചതാണ്. പക്ഷേ നാട്ടുകാർക്കിപ്പോൾ ഞാൻ അഹങ്കാരത്തിന് കൈയും കാലും വെച്ച വിത്താണ്. 'ഓൾ വലിയ മമ്മൂട്ടി ആയെന്നാ വിചാരം, കുഞ്ഞമ്പൂന്റെ പെണ്ണ് എങ്ങനെ നടന്നതാ' എന്നൊക്കെയാണ് നാട്ടുകാരുടെ പരിഹാസം. മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോൾ കൂടെ ഒന്ന് കൂടി പറയണമായിരുന്നു, ഇങ്ങനെ ഗ്ലാസ് വെച്ച് വരുന്ന പെൺപിള്ളേരെ കുറ്റം പറയുന്ന നാട്ടുകാർക്ക് ശിക്ഷ കൊടുക്കുമെന്ന്!"

> ശ്രീവിദ്യയുടെ വീഡിയോയ്ക്ക് പിന്നാലെ സൺഗ്ലാസ് ധരിച്ചുകൊണ്ട് തന്നെയാണ് അനുമോളും പ്രതികരിച്ചത്. "എല്ലാവരും ഉറപ്പായും കൂളിങ് ഗ്ലാസ് ഉപയോഗിക്കുക. കടയിൽ പോയാൽ എല്ലാ റേറ്റിലും ഇത് കിട്ടും. വെയിൽ അത്ര കടുത്തതാണ്, നമ്മുടെ മുഖ്യമന്ത്രി പറഞ്ഞ കാര്യമാണിത്," എന്ന് അനുമോൾ ഓർമ്മിപ്പിച്ചു.

സംസ്ഥാനത്തെ കടുത്ത ചൂട് കണക്കിലെടുത്ത് പുറത്തിറങ്ങുമ്പോൾ കുടയും കൂളിങ് ഗ്ലാസും ഉപയോഗിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം.  തെയ്യം പോലെയുള്ള ചടങ്ങുകൾക്ക് കൂളിങ് ഗ്ലാസ് വെച്ച് എത്തിയതിനെ നാട്ടുകാർ പരിഹസിക്കുന്നു. മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് 'നാട്ടിൽ ചീത്തപ്പേരായ' താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/354835/i-am-arrogant-to-the-locals-my-reputation-has-been-ruined-anumol-also-supports-srividya-who-followed-the-chief-ministers-instructions)