മകനായുള്ള കാത്തിരിപ്പിനിടെ നോവായി ഗൗരിയമ്മ; വെടിക്കെട്ട് പുര അപകടം: കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ മരിച്ചു

മകനായുള്ള കാത്തിരിപ്പിനിടെ നോവായി ഗൗരിയമ്മ; വെടിക്കെട്ട് പുര അപകടം: കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ മരിച്ചു
Apr 23, 2026 09:19 AM | By Susmitha Surendran

തൃശൂര്‍: (https://truevisionnews.com/) വെടിക്കെട്ട് പുര അപകടത്തില്‍ കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ ഗൗരി (74) മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് വന്നത്.

ഗിരിയെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു ഗൗരി. പരേതനായ മോഹനനാണ് ഭര്‍ത്താവ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടില്‍ സംസ്‌കാരം നടക്കും.

ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ കൂടി മരിച്ചതോടെ മരണസംഖ്യ 14ആയി ഉയര്‍ന്നു.

പതിമൂന്നുപേരാണ് നിലവില്‍ ചികിത്സയിലുളളത്. ഇതില്‍ അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലും. ഒരാള്‍ക്ക് ഇപ്പോള്‍ അടിയന്തര സര്‍ജറി കഴിഞ്ഞിട്ടുണ്ട്. 11 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. രണ്ടുപേര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാലുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പത്തുപേര്‍ സുരക്ഷിതരായി വീട്ടിലെത്തി എന്നാണ് ജില്ലാ കളക്ടര്‍ നല്‍കുന്ന വിവരം.

 




Fireworks factory accident: Mother of missing Thrissur native Giri dies

Next TV

Related Stories
 തൃശൂര്‍ വെടിക്കെട്ട് അപകടം: ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങള്‍ കണ്ടെത്തി

Apr 23, 2026 11:44 AM

തൃശൂര്‍ വെടിക്കെട്ട് അപകടം: ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങള്‍ കണ്ടെത്തി

തൃശൂര്‍ വെടിക്കെട്ട് അപകടം, ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങള്‍...

Read More >>
പാമ്പുകടിയേറ്റ അനോഷിന്റെ നിലയിൽ പുരോഗതി; കോടാലിയിലെ ആൽജോയുടെ വിയോഗത്തിനിടയിലും കുടുംബത്തിന് പ്രതീക്ഷ

Apr 23, 2026 11:27 AM

പാമ്പുകടിയേറ്റ അനോഷിന്റെ നിലയിൽ പുരോഗതി; കോടാലിയിലെ ആൽജോയുടെ വിയോഗത്തിനിടയിലും കുടുംബത്തിന് പ്രതീക്ഷ

പാമ്പുകടിയേറ്റ അനോഷിന്റെ നിലയിൽ പുരോഗതി; കോടാലിയിലെ ആൽജോയുടെ വിയോഗത്തിനിടയിലും കുടുംബത്തിന്...

Read More >>
Top Stories










News Roundup