പാലക്കാട്: (https://truevisionnews.com/) വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. പാലക്കാട് പറളിയില്‍ വെച്ചാണ് വൈകീട്ട് 4.30ന് കല്ലേറുണ്ടായത്. എറണാകുളത്തു നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.
ഏറുകൊണ്ട് ട്രെയിനിന്റെ ചില്ല് ചിന്നിയ നിലയിലായി. ആര്‍ക്കും പരിക്കില്ല. ഒലവക്കോട് ആര്‍പിഎഫ് അന്വേഷണം തുടങ്ങി. കഴിഞ്ഞയാഴ്ച കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ യുവതിക്ക് സാരമായി പരിക്കേറ്റിരുന്നു. കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന് നേരേയാണ് കടലുണ്ടിക്കും ഫെറോക്കിനും ഇടയില്‍ വെച്ച് കല്ലേറുണ്ടായത്.
Stones pelted at Vande Bharat Express
































