'ഉയർന്ന പോളിംഗ് പ്രതിപക്ഷ മുന്നേറ്റമെന്ന് പണ്ട് പറയാമായിരുന്നു, പക്ഷേ ഇന്ന് അതല്ല അവസ്ഥ'; ജി വേണുഗോപാൽ

'ഉയർന്ന പോളിംഗ് പ്രതിപക്ഷ മുന്നേറ്റമെന്ന് പണ്ട് പറയാമായിരുന്നു, പക്ഷേ ഇന്ന് അതല്ല അവസ്ഥ'; ജി വേണുഗോപാൽ
Apr 10, 2026 03:34 PM | By Fidha Parvin

(moviemax.in) നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് പങ്കുവച്ച് ഗായകന്‍ ജി വേണുഗോപാല്‍. ഉയര്‍ന്ന പോളിംഗ് ശതമാനം വന്നാല്‍ മുന്‍പ് പ്രതിപക്ഷത്തിന്‍റെ മുന്നേറ്റമായി കണക്കാക്കാമായിരുന്നെങ്കില്‍ ഇന്ന് അത് മാത്രം ആവില്ലെന്ന് അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് വേണുഗോപാലിന്‍റെ പ്രതികരണം.

കേരളത്തിൽ പോളിങ് ശതമാനം എഴുപത്തെട്ടും പിന്നിട്ട് മുന്നിലേക്ക് . എഴുപത്താറ് ശതമാനം കഴിഞ്ഞാൽ ഏത് ഭരണമുന്നണിക്കും മുട്ടിടിപ്പ് കൂടാറുണ്ട് സാധാരണ  വോട്ടിങ്ങ് ശതമാനം ഉയരുന്നതിന് പിന്നിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

രണ്ട് മുന്നണികൾ മാത്രമുണ്ടായിരുന്ന ഒരു കാലത്ത്, ഇത് പ്രതിപക്ഷത്തിൻ്റെ വൻപിച്ച മുന്നേറ്റമായി കണക്കാക്കാവുന്നതായിരുന്നു. പക്ഷേ ഇവിടെ ഒരു മൂന്നാം മുന്നണിയുണ്ട് . ഭരണത്തിൻ വരാൻ സാധ്യത കുറവാണെങ്കിലും അവർ പിടിക്കുന്ന വോട്ടുകൾ ആർക്ക് ഗുണകരമായി ഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ഇക്കഴിഞ്ഞ ചെറിയ കാലയളവിൽ കേരളത്തിൽ നടന്ന ബൈ ഇലക്ഷനുകളിലും, പാർലമെൻ്ററി തിരഞ്ഞെടുപ്പിലും, ലോക്കൽ ബോഡി പോളിലും പ്രതിപക്ഷത്തിന് ലഭിച്ച തിളക്കമാർന്ന ജയത്തിൻ്റെ ശോഭ കെടുത്തുന്ന മറ്റെന്തെങ്കിലും വിഷയങ്ങൾ ഈ നിയമസഭാ വോട്ടിങ്ങിന് മുൻപ് സംഭവിച്ചിട്ടുണ്ടോ?

ശ്രീ പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇടത് കേഡറുകളെ പ്രചോദിതരായ്, നവ സന്ദേശത്തോടെ പോളിങ്ങ് ബൂത്തിലെത്തിക്കാൻ സാധിച്ചതായിരിക്കുമോ ഈ ഉയർന്ന പോളിങ്ങ് ശതമാനം?

അതോ, മറ്റ് ഇലക്ഷനുകളെല്ലാം കൃത്യമായി പ്രവചിച്ച്, കോൺഗ്രസ് പാർട്ടിയെ മുന്നിൽ നിന്ന് യുദ്ധവീര്യം പകർന്ന് നയിച്ച്, ശ്രീ വി.ഡി. സതീശൻ നടത്തിയ നൂറ് സീറ്റ് യാഥാർത്ഥ്യമാകുമോ? കോൺഗ്രസ് പാർട്ടിയിൽ സ്വന്തം രാഷ്ട്രീയ ഭാവി ത്രാസിൽ വച്ചുള്ള സതീശൻ്റെ പ്രവചനം ശരിയെങ്കിൽ, കെ.കരുണാകരന് ശേഷം ശക്തിയും രാഷ്ടീയ പ്രായോഗികതയും, ദീർഘവീക്ഷണവുമുള്ള ഒരു നേതാവിൻ്റെ ഉദയമാകുമോ കോൺഗ്രസ്സിൽ?

ഇന്നലെ രാത്രി വളരെ വൈകും വരെ പോളിങ്ങ് ബൂത്തുകളിൽ ക്ഷമയോടെ, മണിക്കൂറുകൾ താണ്ടി, നിരനിരയായ് വോട്ട് ചെയ്യാൻ നിന്നവരുടെ മുഖത്തെ നിശ്ചയദാർഢ്യം സൂചിപ്പിക്കുന്നതെന്തായിരിക്കാം? മേയ് നാല് വരെ നമുക്ക് കാത്തിരിക്കാം. അല്ലേ?

Content Highlight: 'In the past, it could be said that high turnout was an opposition move, but that is not the case today'; G Venugopal

Next TV

Related Stories
 ഹിൽപാലസ് എസ്.ഐക്കെതിരെ അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയയ്ക്ക് നോട്ടീസ്, തിങ്കളാഴ്ച മൊഴിയെടുക്കും

May 31, 2026 02:07 PM

ഹിൽപാലസ് എസ്.ഐക്കെതിരെ അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയയ്ക്ക് നോട്ടീസ്, തിങ്കളാഴ്ച മൊഴിയെടുക്കും

ഹിൽപാലസ് എസ്.ഐക്കെതിരെ അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയയ്ക്ക് നോട്ടീസ്, തിങ്കളാഴ്ച...

Read More >>
ആരാ ഇത്? ജയറാമിന് പകരം മറ്റൊരു മുഖം; ബുക്ക് മൈ ഷോയ്ക്ക് പറ്റിയ അബദ്ധം, പിന്നാലെ ട്രോൾ പൂരം

May 31, 2026 11:48 AM

ആരാ ഇത്? ജയറാമിന് പകരം മറ്റൊരു മുഖം; ബുക്ക് മൈ ഷോയ്ക്ക് പറ്റിയ അബദ്ധം, പിന്നാലെ ട്രോൾ പൂരം

ആരാ ഇത്? ജയറാമിന് പകരം മറ്റൊരു മുഖം; ബുക്ക് മൈ ഷോയ്ക്ക് പറ്റിയ...

Read More >>
'സാറിനെ കുറിച്ച് നേരത്തേ നല്ല അഭിപ്രായമായിരുന്നുവെന്ന്  നാദാപുരം വിലങ്ങാട്ടെ വ്യാപാരി'....; ചിരിച്ചുകൊണ്ട് ആഷിഖിൻ്റെ മറുപടി

May 31, 2026 11:25 AM

'സാറിനെ കുറിച്ച് നേരത്തേ നല്ല അഭിപ്രായമായിരുന്നുവെന്ന് നാദാപുരം വിലങ്ങാട്ടെ വ്യാപാരി'....; ചിരിച്ചുകൊണ്ട് ആഷിഖിൻ്റെ മറുപടി

നാദാപുരം വിലങ്ങാട്ടെ വ്യാപാരിയോട് ഫോണില്‍ സംസാരിച്ച് സംവിധായകന്‍ ആഷിഖ് അബു....

Read More >>
Top Stories










News Roundup






GCC News