---
title: "മാന്യമായ ഉള്ളടക്കം മാത്രം പ്രതീക്ഷിക്കുക;സബ്‌സ്‌ക്രിപ്‌ഷൻ എന്നാൽ മോശം കണ്ടന്റ് അല്ല,നടി അന്ന രാജൻ"
english_title: "Expect only decent content; subscription does not mean bad content, says Anna Rajan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352695/expect-only-decent-content-subscription-does-not-mean-bad-content-says-anna-rajan"
published_at: "2026-04-10T16:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8dc5e0c0b9_AETGD.jpg"
keywords: []
---

# മാന്യമായ ഉള്ളടക്കം മാത്രം പ്രതീക്ഷിക്കുക;സബ്‌സ്‌ക്രിപ്‌ഷൻ എന്നാൽ മോശം കണ്ടന്റ് അല്ല,നടി അന്ന രാജൻ

> **Lead Summary:** **[** ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന ചർച്ചകൾക്ക് വ്യക്തത വരുത്തി നടി അന്ന രാജൻ രംഗത്ത്. സബ്‌സ്‌ക്രിപ്‌ഷൻ എന്നാൽ മോശം ഉള്ളടക്കമല്ലെന്നും മാന്യമായ രീതിയിൽ ആരാധകർക്ക് താനുമായി സംവദിക്കാനുള്ള ഇടമാണെന്നും താരം വ്യക്തമാക്കി.

## Article Content

**[** ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന ചർച്ചകൾക്ക് വ്യക്തത വരുത്തി നടി അന്ന രാജൻ രംഗത്ത്. സബ്‌സ്‌ക്രിപ്‌ഷൻ എന്നാൽ മോശം ഉള്ളടക്കമല്ലെന്നും മാന്യമായ രീതിയിൽ ആരാധകർക്ക് താനുമായി സംവദിക്കാനുള്ള ഇടമാണെന്നും താരം വ്യക്തമാക്കി.

താൻ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചിട്ട് രണ്ട് വർഷമായെന്നും കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയെത്തുടർന്നാണ് ഇത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതെന്നും അന്ന പറഞ്ഞു. തന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഗുണനിലവാരമുള്ള ഉള്ളടക്കം നൽകാനാണ് ഈ ഇടം ഉപയോഗിക്കുന്നത്.

 സബ്‌സ്‌ക്രിപ്‌ഷൻ എന്നാൽ പ്രൊഫഷണലല്ലാത്ത ഉള്ളടക്കമാണെന്ന് ആരും കരുതരുത്. ഫോട്ടോകളും വീഡിയോകളും നേരത്തെ കാണാനും തന്നോട് കൂടുതൽ അടുത്ത് ഇടപഴകാനും മാത്രമുള്ള സൗകര്യമാണിത്. ഗുണനിലവാരവും സർഗ്ഗാത്മകതയും മാത്രമുള്ള ഈ ഇടത്തിൽ നിന്നും അനുചിതമായതൊന്നും ആരും പ്രതീക്ഷിക്കരുത്. മാന്യമായ ഇടപെടലുകൾ മാത്രമാണ് ഇവിടെ ഉണ്ടാവുകയെന്നും താരം ഓർമ്മിപ്പിച്ചു.

നിലവിൽ 390 രൂപയാണ് അന്നയുടെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ തുക. പുതിയ പോസ്റ്റുകൾക്ക് പിന്നാലെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം വർധിച്ചിട്ടുണ്ട്. ഏകദേശം 795-ഓളം പേർ ഇതിനോടകം അന്നയുടെ പ്രൊഫഷണൽ യാത്രയുടെ ഭാഗമായിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/352695/expect-only-decent-content-subscription-does-not-mean-bad-content-says-anna-rajan)