---
title: "'ഇനി അമ്മയ്ക്കൊപ്പം കൂട്ടിനുണ്ടാകും'; പുതിയ വീടിന്റെ വിശേഷവും അമ്മയുടെ ആരോഗ്യവിവരങ്ങളും പങ്കുവെച്ച് ശ്രീലക്ഷ്മി"
english_title: "'I will be with my mother from now on'; Sreelakshmi shares details of her new house and her mother's health "
publisher: "moviemax.in"
canonical_url: "https://moviemax.in/news/352687/i-will-be-with-my-mother-from-now-on-sreelakshmi-shares-details-of-her-new-house-and-her-mothers-health"
published_at: "2026-04-10T16:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8d6ac5699d_XaSWRAWET.jpg"
keywords: []
---

# 'ഇനി അമ്മയ്ക്കൊപ്പം കൂട്ടിനുണ്ടാകും'; പുതിയ വീടിന്റെ വിശേഷവും അമ്മയുടെ ആരോഗ്യവിവരങ്ങളും പങ്കുവെച്ച് ശ്രീലക്ഷ്മി

> **Lead Summary:** **[**തങ്ങളുടെ ജീവിതത്തിലെ പുതിയൊരു മാറ്റത്തെക്കുറിച്ച് ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ പ്രിയതാരം 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്മി. 19-ാം വയസ്സിൽ സ്വന്തം അധ്വാനം കൊണ്ട് നിർമ്മിച്ച വീട്ടിൽ നിന്നും മറ്റൊരു വാടക വീട്ടിലേക്ക് മാറാനൊരുങ്ങുകയാണ് ഇച്ചാപ്പിയും ഭർത്താവ് സൗരവും (അപ്പു).

## Article Content

**[**തങ്ങളുടെ ജീവിതത്തിലെ പുതിയൊരു മാറ്റത്തെക്കുറിച്ച് ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ പ്രിയതാരം 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്മി. 19-ാം വയസ്സിൽ സ്വന്തം അധ്വാനം കൊണ്ട് നിർമ്മിച്ച വീട്ടിൽ നിന്നും മറ്റൊരു വാടക വീട്ടിലേക്ക് മാറാനൊരുങ്ങുകയാണ് ഇച്ചാപ്പിയും ഭർത്താവ് സൗരവും (അപ്പു).

 നിലവിലെ വീട്ടിൽ മഴക്കാലത്ത് നെഞ്ചറ്റം വെള്ളം കയറുന്ന അവസ്ഥയുണ്ടെന്നും വീട്ടുസാധനങ്ങളും വാഹനങ്ങളും പലപ്പോഴും നശിക്കാറുണ്ടെന്നും ഇച്ചാപ്പി പറയുന്നു. അമ്മയ്ക്ക് വയ്യാതെയായപ്പോൾ വെള്ളപ്പൊക്കം കാരണം ആശുപത്രിയിൽ എത്തിക്കാൻ വല്ലാതെ കഷ്ടപ്പെടേണ്ടി വന്നു. ആംബുലൻസ് പോലും വരാൻ പ്രയാസമുള്ള സാഹചര്യം ഒഴിവാക്കാനാണ് റോഡ് സൗകര്യമുള്ള പുതിയ ഇടം തിരഞ്ഞെടുത്തത്.

ഇൻഫ്ലുവൻസർമാർ എന്ന നിലയിൽ ഇരുവരുടെയും ജോലികൾക്ക് ആവശ്യമായ പ്രത്യേക സ്പേസ് പുതിയ വീട്ടിൽ ഒരുക്കുന്നുണ്ട്. അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഇച്ചാപ്പി വ്ളോഗിൽ സംസാരിക്കുന്നുണ്ട്. അമ്മയ്ക്ക് വയ്യാതെയായതിനെത്തുടർന്ന് താനും അപ്പുവും തിരികെ വന്നുവെന്നും ഇനി അമ്മയുടെ കൂടെ നിന്ന് നോക്കാനാണ് തീരുമാനമെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി. മരുന്ന് കഴിക്കാൻ അമ്മ കാണിക്കുന്ന മടി തന്നെ ടെൻഷനടിപ്പിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ഷീറ്റ് മേഞ്ഞ വീട്ടിൽ നിന്നും സ്വന്തം വീട് എന്ന സ്വപ്നത്തിലേക്ക് എത്തിയ ഇച്ചാപ്പിയുടെ പുതിയ മാറ്റത്തെ നിറഞ്ഞ കൈയടികളോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/352687/i-will-be-with-my-mother-from-now-on-sreelakshmi-shares-details-of-her-new-house-and-her-mothers-health)