പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒ കിരണിന് സസ്‌പെൻഷൻ

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒ കിരണിന് സസ്‌പെൻഷൻ
Apr 10, 2026 08:41 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി. സിപിഒ കിരണിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ സിപിഒ വിശാഖിനെ മർദ്ദിച്ചതിലാണ് നടപടി. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം തമ്മിലടിയിലെത്തുകയായിരുന്നു. അമ്മയെ അസഭ്യം പറഞ്ഞെന്ന് കിരണും നേരത്തെ പരാതി നൽകിയിരുന്നു.

പൊലീസ് ആസ്ഥാനത്തെ ഗേറ്റിൽ വാഹന പരിശോധനക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനാണ് കിരൺ. ഏപ്രിൽ രണ്ടിന് ഉച്ചക്ക് വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ വിശാഖിനെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഗതാഗതം നിയന്ത്രിക്കാൻ നിയോഗിച്ചിരുന്നു.

ഈ സമയം ഒരു സ്ത്രീ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്തു. വാഹനം മാറ്റി പാർക്ക് ചെയ്യാൻ വിശാഖ് ആവശ്യപ്പെട്ടതോടെ അവർ വണ്ടി മാറ്റിയിട്ടു. ഇതിന് പിന്നാലെ അവിടെ എത്തിയ കിരൺ തനിക്ക് ഭക്ഷണവുമായി വന്ന അമ്മയോട് വിശാഖ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഉന്തും തള്ളുമായതോടെ ഗേറ്റിലുണ്ടായിരുന്ന മറ്റു പൊലീസുകാരാണ് ഇവരെ പിടിച്ചുമാറ്റിയത്.

CPO Kiran suspended after scuffle in front of police headquarters

Next TV

Related Stories
കോട്ടയത്ത്  ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു, അപകടം വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ

Apr 10, 2026 09:06 PM

കോട്ടയത്ത് ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു, അപകടം വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ

വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കവെ ഇടിമിന്നലേറ്റു; വിദ്യാര്‍ത്ഥിക്ക്...

Read More >>
ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് കൃത്യമായി; ജില്ലയില്‍ ആകെ പോളിങ് 81.35 ശതമാനം; പോസ്റ്റല്‍ വോട്ട് ചെയ്തത് 18,368 പേര്‍

Apr 10, 2026 08:09 PM

ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് കൃത്യമായി; ജില്ലയില്‍ ആകെ പോളിങ് 81.35 ശതമാനം; പോസ്റ്റല്‍ വോട്ട് ചെയ്തത് 18,368 പേര്‍

നിയമസഭ തിരഞ്ഞെടുപ്പ് ,ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് കൃത്യമായി; ജില്ലയില്‍ ആകെ പോളിങ് 81.35...

Read More >>
 എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Apr 10, 2026 07:47 PM

എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

എഡിജിപി ശ്രീജിത്തിൻ്റെ വിദേശയാത്ര, ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...

Read More >>
'പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്' - കത്തോലിക്ക കോൺഗ്രസ്

Apr 10, 2026 06:49 PM

'പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്' - കത്തോലിക്ക കോൺഗ്രസ്

പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്, കത്തോലിക്ക...

Read More >>
Top Stories