---
title: "സിനിമ ചോർത്തിയവർ കുടുങ്ങും; വിജയ് ചിത്രം 'ജനനായകൻ' പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി"
english_title: "Legal action against those spreading 'Jananayakan'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352671/legal-action-against-those-spreading-jananayakan"
published_at: "2026-04-10T15:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8c97e082d6_17.jpg"
keywords: []
---

# സിനിമ ചോർത്തിയവർ കുടുങ്ങും; വിജയ് ചിത്രം 'ജനനായകൻ' പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി

> **Lead Summary:** **ചെന്നൈ:[ ** വിജയ് നായകനായ പുതിയ ചിത്രം 'ജനനായകൻ' റിലീസിന് മുൻപേ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ കർശന മുന്നറിയിപ്പുമായി നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്.

## Article Content

**ചെന്നൈ:[ ** വിജയ് നായകനായ പുതിയ ചിത്രം 'ജനനായകൻ' റിലീസിന് മുൻപേ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ കർശന മുന്നറിയിപ്പുമായി നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്.

ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടെയുള്ളവ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.

സിനിമ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നതോ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നതോ ഗുരുതരമായ കുറ്റമാണെന്നും ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.

എക്സ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങി ഏതെങ്കിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമയുടെ അനധികൃത ക്ലിപ്പുകളോ പൈറേറ്റഡ് പതിപ്പോ പങ്കുവെക്കുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടികൾ ഉണ്ടാകുമെന്ന് നിയമോപദേശകൻ മുഖേന പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.

പൈറേറ്റഡ് ഉള്ളടക്കം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ പ്രതിസന്ധികളെ അതിജീവിച്ച് പുറത്തിറങ്ങുന്ന സിനിമകളെ പൈറസിയിലൂടെ തകർക്കാൻ ശ്രമിക്കുന്നവർ ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് നിർമ്മാതാക്കൾ ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/352671/legal-action-against-those-spreading-jananayakan)