മുൻ ഭർത്താവിന്റെ സഹോദരിക്കെതിരെ ഹൻസിക കോടതിയിൽ; രണ്ട് കോടിയുടെ മാനനഷ്ടക്കേസ്, 27 ലക്ഷം കടം വാങ്ങി തിരിച്ച നൽകിയില്ലെന്നും പരാതി

മുൻ ഭർത്താവിന്റെ സഹോദരിക്കെതിരെ ഹൻസിക കോടതിയിൽ; രണ്ട് കോടിയുടെ മാനനഷ്ടക്കേസ്, 27 ലക്ഷം കടം വാങ്ങി തിരിച്ച നൽകിയില്ലെന്നും പരാതി
Apr 10, 2026 04:36 PM | By Anusree vc

(moviemax.in) വിവാഹമോചനത്തിനു പിന്നാലെ മുൻ ഭർത്താവ് സോഹേൽ ഖതൂരിയയുടെ സഹോദരി മുസ്‌കാൻ നാൻസി ജെയിംസിനെതിരെ മാനനഷ്ട കേസ് നൽകി ഹൻസിക മൊത്വാനി. മുംബൈ സെഷൻസ് കോടതിയിലാണ് ഹൻസിക ഹർജി ഫയൽ ചെയ്തത്. രണ്ട് കോടി കോടി രൂപ ആവശ്യപ്പെട്ടാണ് താരം മാനനഷ്ട കേസ് കൊടുത്തത്. തനിക്കെതിരെ പ്രസ്താവന നടത്തുന്നതിൽ നിന്ന് മുസ്‌കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയാൻ നിർദേശിക്കണമെന്നും ഹൻസിക ഹർജിയിൽ ആവശ്യപ്പെട്ടു. അഡ്വ. അദ്‌നാൻ ഷെയ്ഖ് മുഖേനെയാണ് താരം ഹർജി ഫയൽ ചെയ്തത്. ഹൻസികയുടെ സഹോദരൻ പ്രശാന്ത് മൊത്വാനിയുടെ മുൻഭാര്യയാണ് മുസ്കാൻ.

മുസ്‌കാൻ തനിക്കെതിരെ തെറ്റായതും അപകീർത്തികരമായതുമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയെന്നാണ് ഹർജിയിൽ ഹൻസികാ ഉന്നയിച്ച പ്രധാന ആരോപണം. ഹൻസികയ്ക്കും സഹോദരൻ പ്രശാന്ത് മൊത്വാനിക്കുമെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തേ മുസ്‌കാൻ ഉന്നയിച്ചിരുന്നു.എന്നാൽ താൻ കടം നൽകിയ 27 ലക്ഷം രൂപ തിരികെ തരാതിരിക്കാനാണ് മുസ്‌കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ഹൻസിക ഹർജിയിൽ പറഞ്ഞു. പ്രശാന്തുമായുള്ള വിവാഹത്തിന്റെ സമയത്താണ് മുസ്‌കാൻ തന്റെ പക്കൽ നിന്ന് ഈ തുക കടം വാങ്ങിയത്. പലതവണ ആവശ്യപ്പെട്ടിട്ടും മുസ്‌കാൻ ഈ തുക നൽകിയില്ലെന്നും ഹൻസിക ഹർജിയിൽ പറയുന്നു.

സഹോദരന്റെ വിവാഹത്തിൽ താൻ ചെറിയ ഇടപെടൽ മാത്രമേ നടത്തിയിട്ടുള്ളൂ. വിവാഹത്തിന് ശേഷം ഇരുവർക്കുമൊപ്പമല്ല താൻ താമസിച്ചിരുന്നത്. കാലക്രമേണ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. എന്നാൽ ഇതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഹൻസിക പറഞ്ഞു. സിവിൽ മാനനഷ്ട കേസിന് പുറമെ മുസ്‌കാനെതിരെ ക്രിമിനൽ മാനനഷ്ട കേസും ഹൻസിക നൽകിയിട്ടുണ്ട്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഈ കേസ് നൽകിയത്.

ഹൻസികയുടെ അഭിഭാഷകൻ പുറത്തുവിട്ട പ്രസ്താവനയുടെ പൂർണരൂപം: ‘‘കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന അപകീർത്തികരമായ മാധ്യമ പ്രസിദ്ധീകരണങ്ങളിൽ ഞങ്ങളുടെ ക്ലയന്റ്, മിസ് ഹൻസിക മൊത്വാനി, വളരെയധികം അസ്വസ്ഥയായിരിക്കുന്നു. പ്രതിയും സഹോദരനും തമ്മിലുള്ള വൈവാഹിക ബന്ധത്തിൽ അവരുടെ പങ്ക് വളരെ നിസ്സാരമായിരുന്നു. അവർക്ക് 27,00,000 രൂപയുടെ സാമ്പത്തിക വായ്പ നൽകിയിരുന്നു, അത് ഇതുവരെ തിരികെ ലഭിച്ചിട്ടില്ല.

Content Highlight: Hansika files defamation case of Rs 2 crore against ex-husband's sister in court, alleges she took a loan of Rs 27 lakh and did not repay it

Next TV

Related Stories
'സാമന്തയെ ചതിച്ചു, കരിയർ തകർത്തു';വിവാഹമോചനം കഴിഞ്ഞിട്ടും മാറാത്ത ഗോസിപ്പുകൾ; ഒടുവിൽ സഹികെട്ട് കോടതി കയറി നാഗചൈതന്യ

May 30, 2026 01:57 PM

'സാമന്തയെ ചതിച്ചു, കരിയർ തകർത്തു';വിവാഹമോചനം കഴിഞ്ഞിട്ടും മാറാത്ത ഗോസിപ്പുകൾ; ഒടുവിൽ സഹികെട്ട് കോടതി കയറി നാഗചൈതന്യ

വിവാഹമോചനം കഴിഞ്ഞിട്ടും മാറാത്ത ഗോസിപ്പുകൾ; ഒടുവിൽ സഹികെട്ട് കോടതി കയറി...

Read More >>
'തിയേറ്ററിൽ ആ രംഗം കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി, ഡിലീറ്റ് ചെയ്യുമെന്ന് പേടിച്ചിരുന്നു'; 'കറുപ്പ്' സിനിമയിലെ അനുഭവം പങ്കുവെച്ച് അനഘ രവി

May 30, 2026 12:05 PM

'തിയേറ്ററിൽ ആ രംഗം കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി, ഡിലീറ്റ് ചെയ്യുമെന്ന് പേടിച്ചിരുന്നു'; 'കറുപ്പ്' സിനിമയിലെ അനുഭവം പങ്കുവെച്ച് അനഘ രവി

'തിയേറ്ററിൽ ആ രംഗം കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി, ഡിലീറ്റ് ചെയ്യുമെന്ന് പേടിച്ചിരുന്നു'; 'കറുപ്പ്' സിനിമയിലെ അനുഭവം പങ്കുവെച്ച് അനഘ...

Read More >>
നടൻ അജിത് കുമാറിൻ്റെ മാതാവ് മോഹിനി അന്തരിച്ചു

May 30, 2026 11:17 AM

നടൻ അജിത് കുമാറിൻ്റെ മാതാവ് മോഹിനി അന്തരിച്ചു

നടൻ അജിത് കുമാറിൻ്റെ മാതാവ് മോഹിനി...

Read More >>
തമിഴ് സിനിമയിലെ പ്രതിസന്ധി: മുഖ്യമന്ത്രി വിജയ്‌യോട് രണ്ട് പ്രധാന ആവശ്യങ്ങളുമായി വിജയ് സേതുപതി

May 25, 2026 05:33 PM

തമിഴ് സിനിമയിലെ പ്രതിസന്ധി: മുഖ്യമന്ത്രി വിജയ്‌യോട് രണ്ട് പ്രധാന ആവശ്യങ്ങളുമായി വിജയ് സേതുപതി

തമിഴ് സിനിമയിലെ പ്രതിസന്ധി: മുഖ്യമന്ത്രി വിജയ്‌യോട് രണ്ട് പ്രധാന ആവശ്യങ്ങളുമായി വിജയ്...

Read More >>
Top Stories










News Roundup






GCC News