കോഴിക്കോട് : (https://truevisionnews.com/) നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ട് ചെയ്തത് 81.35 ശതമാനം പേര്‍. എല്ലാ പോളിങ് സ്‌റ്റേഷനിലെയും അന്തിമ വോട്ടുനില ലഭ്യമായപ്പോള്‍ കുന്ദമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.
84.83 ശതമാനം പേര്‍ ഇവിടെ വോട്ട് ചെയ്തു. 83.77 ശതമാനം പേര്‍ വോട്ട് ചെയ്ത ബേപ്പൂരാണ് രണ്ടാമത്. കൊയിലാണ്ടിയിലാണ് ഏറ്റവും കുറവ് പോളിങ് -79.44 ശതമാനം. നാദാപുരം (79.46), വടകര (79.51) എന്നീ മണ്ഡലങ്ങളാണ് 80 ശതമാനത്തില്‍ കുറവ് പോളിങ് രേഖപ്പെടുത്തിയ മറ്റു മണ്ഡലങ്ങള്‍.
13,04,604 പുരുഷന്മാരും 13,64,182 സ്ത്രീകളും 31 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 26,68,817 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 21,71,239 പേര്‍ വോട്ട് രേഖപ്പെടുത്തി. 10,01,442 പുരുഷന്മാരും 11,69,785 സ്ത്രീകളും 12 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമാണ് വോട്ട് ചെയ്തത്. 100 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍നിന്ന് ജനവിധി തേടിയത്. ആകെ 2,837 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരുന്നത്.
മണ്ഡലം, ആകെ വോട്ടര്‍മാര്‍, ബ്രാക്കറ്റില്‍ വോട്ട് ചെയ്തവര്‍, പോളിങ് ശതമാനം ക്രമത്തില്‍:
വടകര: 1,76,832 (1,40,600) -79.51
കുറ്റ്യാടി: 2,15,940 (1,74,878) -80.98
നാദാപുരം: 2,33,690 (1,85,686) -79.46
കൊയിലാണ്ടി: 2,13,254 (1,69,565) -79.44
പേരാമ്പ്ര: 2,05,970 (1,67,985) -81.56
ബാലുശ്ശേരി: 2,28,689 (1,87,140) -81.83
എലത്തൂര്‍: 2,11,105 (1,74,047) -82.45
കോഴിക്കോട് നോര്‍ത്ത്: 1,73,205 (1,38,965) -80.23
കോഴിക്കോട് സൗത്ത്: 1,55,972 (1,26,443) -81.07
ബേപ്പൂര്‍: 2,18,558 (1,83,094) -83.77
കുന്ദമംഗലം: 2,41,980 (2,05,272) -84.83
കൊടുവള്ളി: 2,01,668 (1,63,303) -80.98
തിരുവമ്പാടി: 1,91,954 (1,54,261) -80.36
18,368 പോസ്റ്റല്‍ വോട്ടുകള്‍
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ പോസ്റ്റല്‍ വോട്ട് ചെയ്തത് 18,368 പേര്‍. പോളിങ് ചുമതലയുള്ള ജീവനക്കാര്‍ക്ക് അവര്‍ ജോലിചെയ്യുന്ന നിയോജകമണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ 14 വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും (വി.എഫ്.സി) അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വന്തം നിയോജകമണ്ഡലങ്ങളിലെത്തി വോട്ടുചെയ്യാന്‍ 14 പോസ്റ്റല്‍ വോട്ടിങ് സെന്ററുകളും (പി.വി.സി) പോളിങ് ഡ്യൂട്ടി ഇല്ലാത്ത മറ്റ് തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യുന്നതിനായി ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഡെസിഗ്‌നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററും ഒരുക്കിയിരുന്നു.
ഇതില്‍ ഓരോ മണ്ഡലത്തിലെയും വി.എഫ്.സികളിലും കലക്ടററേറ്റിലെ ഡെസിഗ്‌നേറ്റഡ് വി.എഫ്.സികളിലുമായി അപേക്ഷ നല്‍കിയ 14,297 പേരില്‍ 13,776 പേരും പി.വി.സികളില്‍ അപേക്ഷ നല്‍കിയ 4698 പേരില്‍ 4592 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. 96.69 ശതമാനമാണ് പോളിങ്.
85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ജില്ലയില്‍ ഒരുക്കിയ 'വീട്ടില്‍ വോട്ട്' (ഹോം വോട്ട്) സംവിധാനത്തിലൂടെ അപേക്ഷ നല്‍കിയ 19043 പേരില്‍ 18,451 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 96.89 ശതമാനമാണ് പോളിങ്.
Assembly elections Voting in each constituency was accurate; total voter turnout in the district was 81.35 percent.




































