---
title: "'പേജ് പൂട്ടിച്ചാലും ശബ്ദം നിൽക്കില്ല;'ഇനി അഖില്‍ മാരാര്‍ 2.0', പുതിയ ഫേസ്ബുക്ക് പേജുമായി എന്‍ഡിഎ സ്ഥാനാര്‍ഥി"
english_title: "'Even if the page is closed, the sound will not stop;' 'Now Akhil Marar 2.0', NDA candidate with new Facebook page"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352572/even-if-the-page-is-closed-the-sound-will-not-stop-now-akhil-marar-20-nda-candidate-with-new-facebook-page"
published_at: "2026-04-10T10:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d880ee41cf4_aerwse.jpg"
keywords: []
---

# 'പേജ് പൂട്ടിച്ചാലും ശബ്ദം നിൽക്കില്ല;'ഇനി അഖില്‍ മാരാര്‍ 2.0', പുതിയ ഫേസ്ബുക്ക് പേജുമായി എന്‍ഡിഎ സ്ഥാനാര്‍ഥി

> **Lead Summary:** **[** പുതിയ ഫേസ്ബുക്ക് പേജുമായി തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിഗ് ബോസ് മുന്‍ വിജയിയുമായ അഖില്‍ മാരാര്‍. ആറ് ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന തന്‍റെ ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചെന്ന് അഖില്‍ ഇന്നലെ ആരോപിച്ചിരുന്നു. ഈ പേജ് നിലവില്‍ ലഭ്യമല്ല. അഖില്‍ മാരാര്‍ 2.0 എന്ന പേരിലാണ് പുതിയ പേജ്. 1500 ല്‍ പരം ഫോളോവേഴ്സിനെയാണ് ആണ് പുതിയ പേജിന് ഇതിനകം ലഭിച്ചിരിക്കുന്നത്.

## Article Content

**[** പുതിയ ഫേസ്ബുക്ക് പേജുമായി തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിഗ് ബോസ് മുന്‍ വിജയിയുമായ അഖില്‍ മാരാര്‍. ആറ് ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന തന്‍റെ ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചെന്ന് അഖില്‍ ഇന്നലെ ആരോപിച്ചിരുന്നു. ഈ പേജ് നിലവില്‍ ലഭ്യമല്ല. അഖില്‍ മാരാര്‍ 2.0 എന്ന പേരിലാണ് പുതിയ പേജ്. 1500 ല്‍ പരം ഫോളോവേഴ്സിനെയാണ് ആണ് പുതിയ പേജിന് ഇതിനകം ലഭിച്ചിരിക്കുന്നത്.

തൃക്കാക്കരയിൽ എന്റെ മുന്നേറ്റം ഭയന്ന് എന്റെ 6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക് പേജ് കേരള പോലീസ് ഇന്ത്യയിൽ നിന്നും റിമൂവ് ചെയ്യിച്ചു. എന്റെ ശബ്ദം പലരെയും ഭയപ്പെടുത്തുന്നു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശ്യമില്ല. പിണറായിക്ക് വേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്ട്മെന്‍റിലെ ഏതവൻ ആയാലും കോടതി കയറ്റും ഞാൻ. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത എന്നെ ഇല്ലാതാക്കുക എന്നാല്‍ ഞാൻ പറയുന്നത് ജനത്തിന്റെ മുന്നിൽ നിന്നും തടയുക എന്ന ഉദ്ദേശ്യമാണ്. എങ്കിൽ നടക്കില്ല എന്ന് മാത്രമല്ല കൂടുതൽ ഉച്ചത്തിൽ ഞാൻ സംസാരിക്കും.

> തൃക്കാക്കരയില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് തന്‍റെ സാധ്യത ഉയര്‍ത്തുന്നുവെന്ന് അഖില്‍ മാരാര്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്. “തൃക്കാക്കര യുഡിഫ് കോട്ടയാണ്. കോട്ടയിൽ ഭരണ വിരുദ്ധ വികാരത്തിന്റെ പേരിൽ വോട്ട് ശതമാനം വർധിക്കേണ്ട സാഹചര്യമില്ല. 25000 ഭൂരിപക്ഷം ഉമ തോമസിന് കിട്ടിയപ്പോൾ 68% ആയിരുന്നു പോളിംഗ്. ബിജെപിക്ക് 12500 വോട്ടുകൾ. 2016 ൽ 73% പോളിംഗ് ഉണ്ടായിരുന്നപ്പോൾ ബിജെപി ക്ക് 22000 വോട്ടുകൾ കിട്ടിയിരുന്നു. അതായത് പോളിംഗ് കൂടിയപ്പോൾ ബിജെപി വോട്ടുകൾ കൂടി. ഇത്തവണ SIR പ്രകാരം കഴിഞ തവണത്തെ വോട്ടർ പട്ടികയിൽ നിന്നും ഏതാണ്ട് 20000 ത്തോളം വോട്ടർമാരെ നീക്കി. ഈ 20000 ത്തിൽ 5000 വോട്ടർമാരും ഉമ തോമസിന് വോട്ട് ചെയ്തവർ ആവാൻ ആണ് സാധ്യത. ആ വോട്ടുകൾ കോൺഗ്രസ്സിന് നഷ്ട്ടപെട്ടിട്ടുണ്ട്. കൂടാതെ പുതുതായി 10000 ത്തോളം വോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ട്. ഇതിൽ കന്നി വോട്ടർമാർ ഉമ തോമസിന് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ രാഷ്ട്രീയ പശ്ചാത്തലവും അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധവും. അല്ലാതെ ഉള്ള പുതു തലമുറ എനിക്ക് തന്നെയാണ് വോട്ട് ചെയ്തേക്കുന്നത്”, അഖില്‍ മാരാരുടെ കുറിപ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/352572/even-if-the-page-is-closed-the-sound-will-not-stop-now-akhil-marar-20-nda-candidate-with-new-facebook-page)