കണ്ണൂർ : ( www.truevisionnews.com ) അയല്‍വാസിയുടെ വീട്ടില്‍ മകളുടെ കല്യാണം ക്ഷണിക്കാനെത്തിയ പിതാവ് കിണറ്റില്‍വീണു. കണ്ണൂര്‍ പയ്യാവൂരിൽ ആണ് സംഭവം. മുറ്റത്തെത്തിയ സമയത്ത് കെട്ടിയിട്ടിരുന്ന നായ കുരച്ചു ചാടിയതാണ് അപകട കാരണം. നായയെ കണ്ട് പേടിച്ച് മാറിയപ്പോള്‍ കാല്‍വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.
കൈവരിയുള്ള കിണറ്റിലാണ് വീണതെന്നാണ് മറ്റൊരു കാര്യം. കോയാടൻ വീട്ടിൽ രാജനാണ് കിണറ്റില്‍വീണ് പരുക്കേറ്റത്. പയ്യാവൂർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രാജനെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
man falls into neighbor well after arriving to invite daughter for wedding
































