---
title: "മഞ്ജു വാര്യരെ വലിച്ച് പിടിച്ച് ചുംബിച്ചു! പാലക്കാട് വേദിയിൽ ആരാധകരുടെ ആവേശം അതിരുവിട്ടു"
english_title: "ManjuWarrier was pulled and kissed! Fans' excitement at the Palakkad venue was overwhelming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351866/manjuwarrier-was-pulled-and-kissed-fans-excitement-at-the-palakkad-venue-was-overwhelming"
published_at: "2026-04-06T14:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d376f44fa42_manju.jpg"
keywords: []
---

# മഞ്ജു വാര്യരെ വലിച്ച് പിടിച്ച് ചുംബിച്ചു! പാലക്കാട് വേദിയിൽ ആരാധകരുടെ ആവേശം അതിരുവിട്ടു

> **Lead Summary:** **** സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന തങ്ങളുടെ പ്രിയതാരങ്ങളെ നേരിട്ട് കാണുമ്പോഴുള്ള ആരാധകരുടെ ആവേശം പലപ്പോഴും അതിരുവിടുകയാണ്. പൊതുവേദികളിൽ നടിമാർക്ക് നേരെയുള്ള അതിക്രമങ്ങൾ നിത്യസംഭവമായി മാറുന്നു എന്ന ഗൗരവകരമായ സത്യത്തിലേക്കാണ് പുതിയ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്.

## Article Content

**** സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന തങ്ങളുടെ പ്രിയതാരങ്ങളെ നേരിട്ട് കാണുമ്പോഴുള്ള ആരാധകരുടെ ആവേശം പലപ്പോഴും അതിരുവിടുകയാണ്. പൊതുവേദികളിൽ നടിമാർക്ക് നേരെയുള്ള അതിക്രമങ്ങൾ നിത്യസംഭവമായി മാറുന്നു എന്ന ഗൗരവകരമായ സത്യത്തിലേക്കാണ് പുതിയ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്.

 ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോക്കൂടി സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. മഞ്ജു വാര്യ‍ർക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായിരിക്കുന്നത്. പാലക്കാട് ജില്ലയിൽ വച്ചുള്ള ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മഞ്ജു വാര്യ‍ർ.

ഉദ്​​ഘാടന വേദിയിൽ തന്നെ താരത്തിനോട് ആരാധകർക്ക് സംവദിക്കാൻ വേണ്ടി ഒരു പ്രത്യേകയിടം തയ്യാറാക്കിയിരുന്നു. വേദിയിൽ നിന്ന മഞ്ജു വാര്യ‍ർക്ക് അടുത്തേക്ക് കടന്നുവന്ന യുവതി താരത്തെ ബലമായി പിടിച്ച് ചുംബിക്കുകയായിരുന്നു.

വേദി നിന്ന അം​ഗരക്ഷകരും അവതാരകയും അടക്കം ഒരു നിമിഷനേരത്തേക്ക് സ്തബധരായി നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, സമയോചിതമായി ഉടൻ താരം സന്ദർഭം കൈകാര്യം ചെയ്യുന്നതും കാണാം. പിന്നാലെ അവര്‍ വേദിയില്‍ നിന്ന് ആരാധികയെ മാറ്റുകയും ചെയ്യുന്നു. ഇത് ശരിയായ പെരുമാറ്റമല്ലെന്ന് സൂചിപ്പിച്ച് അവതാരക സംസാരിക്കുന്നതും ഒപ്പം കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/351866/manjuwarrier-was-pulled-and-kissed-fans-excitement-at-the-palakkad-venue-was-overwhelming)