കൈകൊട്ടിക്കളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനും അമ്മയ്ക്കുമെതിരെ കേസ്, അമ്മയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു

കൈകൊട്ടിക്കളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനും അമ്മയ്ക്കുമെതിരെ കേസ്, അമ്മയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു
Apr 6, 2026 03:57 PM | By Susmitha Surendran

കൊല്ലം: (https://truevisionnews.com/)  പുനലൂരിൽ കൈകൊട്ടിക്കളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മകനും അമ്മയ്ക്കും എതിരെ പൊലീസ് കേസെടുത്തു. മണിയാർ എരിച്ചിക്കൽ സ്വദേശിനി മിനി, മകൻ 31 വയസുള്ള ചിക്കുരാജ് എന്നിവർകെതിരെയാണ് പുനലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ മിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കു രാജ് ഒളിവിലാണ്. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൈകൊട്ടിക്കളി സംഘത്തിൽ അംഗമായ കുട്ടിയെ ട്രൂപ്പിന്റെ കോർഡിനേറ്ററായ മിനിയുടെ മകൻ പുനലൂർ എരിച്ചിക്കലിലുള്ള വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഒന്നാംപ്രതിയുടെ അമ്മയും കേസിൽ രണ്ടാം പ്രതിയുമായ മിനി പെൺകുട്ടിയുടെ വാടക വീട്ടിലെത്തി മാതാപിതാക്കളോട് സംഗതിപുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ വ്യത്യാസത്തിൽ നിന്നും സ്കൂൾ അധികൃതർ വഴി നടത്തിയ കൗൺസിലിങ്ങിലൂടെയാണ് സംഭവം പുറത്തിറഞ്ഞത്. പിന്നാലെ പുനലൂർ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

പോക്സോ, ബാലവകാശ നിയമം, പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. മിനിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഒളിവിൽ പോയ ഒന്നാം പ്രതി ചിക്കുരാജിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Torture under the guise of clapping; Case filed against son and mother

Next TV

Related Stories
'എല്ലാവരുടെയും വീട്ടിൽ മുല്ലയും തുളസിയുമുണ്ട്, അത് ജാതി ബ്രാൻഡ് ആക്കുന്നത് എന്തിന്'; സുധാകരനെതിരെ സി എസ് സുജാത

Apr 6, 2026 05:56 PM

'എല്ലാവരുടെയും വീട്ടിൽ മുല്ലയും തുളസിയുമുണ്ട്, അത് ജാതി ബ്രാൻഡ് ആക്കുന്നത് എന്തിന്'; സുധാകരനെതിരെ സി എസ് സുജാത

യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ്...

Read More >>
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി, അഞ്ചുപേര്‍ ആശുപത്രിയിൽ; പിന്നിൽ എസ്എഫ്ഐയെന്ന് ആരോപണം

Apr 6, 2026 05:50 PM

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി, അഞ്ചുപേര്‍ ആശുപത്രിയിൽ; പിന്നിൽ എസ്എഫ്ഐയെന്ന് ആരോപണം

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം, സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായി...

Read More >>
സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

Apr 6, 2026 05:39 PM

സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ...

Read More >>
എൽ.ഡി.എഫിന്‍റെ വിവാദ അനൗൺസ്മെന്‍റ്; പേരാമ്പ്രയിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന് കലക്ടർ

Apr 6, 2026 05:05 PM

എൽ.ഡി.എഫിന്‍റെ വിവാദ അനൗൺസ്മെന്‍റ്; പേരാമ്പ്രയിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന് കലക്ടർ

എൽ.ഡി.എഫിന്‍റെ വിവാദ അനൗൺസ്മെന്‍റ്; പേരാമ്പ്രയിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന്...

Read More >>
നിങ്ങൾക്കാണോ ആ ഭാഗ്യം? ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Apr 6, 2026 04:33 PM

നിങ്ങൾക്കാണോ ആ ഭാഗ്യം? ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യതാര (BT-48) ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു....

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം ....! വരുന്നത് ഇടിമിന്നലോടു കൂടിയ മഴ; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം

Apr 6, 2026 04:13 PM

മഴ മുന്നറിയിപ്പിൽ മാറ്റം ....! വരുന്നത് ഇടിമിന്നലോടു കൂടിയ മഴ; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ...

Read More >>
Top Stories

News Roundup

News from Regional Network