---
title: "മഞ്ജു വാര്യർക്ക് നേരെ പാഞ്ഞടുത്ത് ആരാധിക; പൊതുവേദിയിൽ ബലമായി ചുംബിച്ചു, നടുക്കം മാറാതെ ആരാധകർ!"
english_title: "Fan rushes towards Manju Warrier"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351778/fan-rushes-towards-manju-warrier"
published_at: "2026-04-06T09:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d33083d9b0a_2.jpg"
keywords: []
---

# മഞ്ജു വാര്യർക്ക് നേരെ പാഞ്ഞടുത്ത് ആരാധിക; പൊതുവേദിയിൽ ബലമായി ചുംബിച്ചു, നടുക്കം മാറാതെ ആരാധകർ!

> **Lead Summary:** **[ **പൊതുപരിപാടികളിൽ പങ്കെടുക്കുന്ന സിനിമാതാരങ്ങളുടെ സുരക്ഷ പലപ്പോഴും സംഘാടകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകാറുണ്ട്. പ്രിയതാരങ്ങളെ നേരിൽ കാണുമ്പോൾ ആരാധകർ പ്രകടിപ്പിക്കുന്ന അമിതമായ ആവേശം ചിലപ്പോഴെങ്കിലും അതിരുവിടുന്നതാണ് ഇതിന് കാരണം.

## Article Content

**[ **പൊതുപരിപാടികളിൽ പങ്കെടുക്കുന്ന സിനിമാതാരങ്ങളുടെ സുരക്ഷ പലപ്പോഴും സംഘാടകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകാറുണ്ട്. പ്രിയതാരങ്ങളെ നേരിൽ കാണുമ്പോൾ ആരാധകർ പ്രകടിപ്പിക്കുന്ന അമിതമായ ആവേശം ചിലപ്പോഴെങ്കിലും അതിരുവിടുന്നതാണ് ഇതിന് കാരണം.

അത്തരത്തിൽ നടി മഞ്ജു വാര്യർക്ക് നേരെ ആരാധന മൂത്ത ഒരു ആരാധകയുടെ ഭാഗത്തുനിന്നുണ്ടായ അതിരുവിട്ട പെരുമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ മാർച്ചിൽ പാലക്കാട് ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം.

പുറത്ത് തയ്യാറാക്കിയ വേദിയിൽ തടിച്ചുകൂടിയ ജനങ്ങളുമായി താരം സംസാരിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് ഓടിക്കയറി വന്ന ഒരു ആരാധക താരത്തെ ബലമായി ചുംബിക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായ ഈ നീക്കത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും ചുറ്റുമുള്ളവരും ഒരു നിമിഷം അമ്പരന്നെങ്കിലും ഉടൻ തന്നെ അവരെ വേദിയിൽ നിന്ന് മാറ്റി.

ഇത് ശരിയായ പ്രവണതയല്ലെന്ന് വേദിയിലുണ്ടായിരുന്ന അവതാരക ഉടൻ തന്നെ പ്രതികരിക്കുകയും ചെയ്തു. മുൻപും സമാനമായ രീതിയിൽ താരങ്ങൾക്കുണ്ടായ അനുഭവങ്ങളുടെ വീഡിയോകൾ പ്രചരിച്ചിട്ടുണ്ടെങ്കിലും, മഞ്ജു വാര്യരുടെ ഈ വീഡിയോ വീണ്ടും ഇത്തരം ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

സിനിമകളെ സംബന്ധിച്ചാണെങ്കിൽ, പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' ആണ് മഞ്ജുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പ്രിയദർശിനി രാംദാസ് എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്.

കൂടാതെ മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'ആരോ' എന്ന ഷോർട്ട് ഫിലിമും താരത്തിന്റെ ശ്രദ്ധേയമായ വർക്കുകളിൽ ഒന്നായിരുന്നു. നിലവിൽ വലിയ ഇടവേളയ്ക്ക് ശേഷം താരത്തിന്റെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/351778/fan-rushes-towards-manju-warrier)