---
title: "കുട്ടിപ്പട്ടാളത്തിലെ ആ വികൃതിക്കുട്ടി തന്നെയാണോ ഇത്? 'വാഴ 2' താരം വേദ ശങ്കറിന്റെ സോഷ്യൽ മീഡിയ"
english_title: "Is this the same naughty kid from Kuttipattalam? 'Vazha 2' star Vedha Shankar's social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351895/is-this-the-same-naughty-kid-from-kuttipattalam-vazha-2-star-vedha-shankars-social-media"
published_at: "2026-04-06T16:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3926c8ec2f_sdsryt.jpg"
keywords: []
---

# കുട്ടിപ്പട്ടാളത്തിലെ ആ വികൃതിക്കുട്ടി തന്നെയാണോ ഇത്? 'വാഴ 2' താരം വേദ ശങ്കറിന്റെ സോഷ്യൽ മീഡിയ

> **Lead Summary:** പുതുമുഖങ്ങളെ അണിനിരത്തി ബോക്സ് ഓഫീസിൽ തരംഗമായി മാറിയ 'വാഴ 2' വിലെ താരങ്ങളെല്ലാം ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ചിത്രത്തിൽ അലന്റെ (അലൻ ബിൻ സിറാജ്) അനിയത്തിയായ അഷ്‌നയെ അവതരിപ്പിച്ച വേദ ശങ്കർ എന്ന കുട്ടിത്താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.

## Article Content

പുതുമുഖങ്ങളെ അണിനിരത്തി ബോക്സ് ഓഫീസിൽ തരംഗമായി മാറിയ 'വാഴ 2' വിലെ താരങ്ങളെല്ലാം ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ചിത്രത്തിൽ അലന്റെ (അലൻ ബിൻ സിറാജ്) അനിയത്തിയായ അഷ്‌നയെ അവതരിപ്പിച്ച വേദ ശങ്കർ എന്ന കുട്ടിത്താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.

സിനിമ ഹിറ്റായതോടെ വേദയുടെ പഴയകാല വീഡിയോകൾ തിരയുകയാണ് ആരാധകർ. വർഷങ്ങൾക്ക് മുൻപ് സൂര്യ ടിവിയിൽ അന്തരിച്ച നടി സുബി സുരേഷ് അവതാരകയായിരുന്ന 'കുട്ടിപ്പട്ടാളം' എന്ന പരിപാടിയിൽ വേദ പങ്കെടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. കുട്ടിപ്പട്ടാളത്തിലെ കുസൃതിക്കുടുക്കയും 'വാഴ 2' വിലെ അഷ്‌നയും ഒരാൾ തന്നെയാണെന്ന് അറിഞ്ഞതോടെ ആരാധകർ അമ്പരപ്പിലാണ്. പല ഫാൻ പേജുകളും ഈ രണ്ട് വീഡിയോകളും കോർത്തിണക്കി മാറ്റങ്ങൾ പങ്കുവെക്കുന്നുണ്ട്. ഈ വീഡിയോകൾക്ക് താഴെ വേദ തന്നെ നേരിട്ടെത്തി കമന്റ് ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.

'വാഴ 2' വിൽ പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കാലഘട്ടമാണ് വേദ അവതരിപ്പിച്ചത്. എന്നാൽ യഥാർത്ഥത്തിൽ വേദ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. വേനലവധിക്ക് ശേഷം എട്ടാം ക്ലാസിലേക്ക് കടക്കാനിരിക്കുന്ന ഈ കൊച്ചു താരം തന്റെ ആദ്യ സിനിമയിലൂടെ തന്നെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കി കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/351895/is-this-the-same-naughty-kid-from-kuttipattalam-vazha-2-star-vedha-shankars-social-media)