---
title: "'ലോക'യും 'തുടരും' പിന്നിലാക്കി 'വാഴ 2'; ബോക്സ് ഓഫീസിൽ തരംഗമായി ഹാഷിറും പിള്ളേരും!"
english_title: "Hashir make waves at the box office"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351724/hashir-make-waves-at-the-box-office"
published_at: "2026-04-05T17:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d24879929b2_23.jpg"
keywords: []
---

# 'ലോക'യും 'തുടരും' പിന്നിലാക്കി 'വാഴ 2'; ബോക്സ് ഓഫീസിൽ തരംഗമായി ഹാഷിറും പിള്ളേരും!

> **Lead Summary:** **[**ബോക്സ് ഓഫീസിൽ വിസ്മയകരമായ കുതിപ്പ് തുടരുന്ന 'വാഴ 2', മലയാള സിനിമയിലെ മുൻകാല റെക്കോർഡുകളെ ഒന്നൊന്നായി തകർക്കുകയാണ്. മികച്ച മൗത്ത് പബ്ലിസിറ്റിയുടെ കരുത്തിൽ തിയറ്ററുകളിൽ വൻ ജനപ്രീതി നേടുന്ന ചിത്രം, റിലീസിന്റെ മൂന്നാം ദിനം പിന്നിടുമ്പോൾ ടിക്കറ്റ് വില്‍പ്പനയിൽ അസാധാരണമായ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

## Article Content

**[**ബോക്സ് ഓഫീസിൽ വിസ്മയകരമായ കുതിപ്പ് തുടരുന്ന 'വാഴ 2', മലയാള സിനിമയിലെ മുൻകാല റെക്കോർഡുകളെ ഒന്നൊന്നായി തകർക്കുകയാണ്. മികച്ച മൗത്ത് പബ്ലിസിറ്റിയുടെ കരുത്തിൽ തിയറ്ററുകളിൽ വൻ ജനപ്രീതി നേടുന്ന ചിത്രം, റിലീസിന്റെ മൂന്നാം ദിനം പിന്നിടുമ്പോൾ ടിക്കറ്റ് വില്‍പ്പനയിൽ അസാധാരണമായ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

പ്രമുഖ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ ശനിയാഴ്ച മാത്രം 3.31 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതോടെ, വലിയ വിജയങ്ങളായ 'ലോക' (3.27 ലക്ഷം), 'തുടരും' (3.24 ലക്ഷം) എന്നീ ചിത്രങ്ങളെ പിന്നിലാക്കി റിലീസിന്റെ മൂന്നാം ദിനം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന ഖ്യാതി സവിൻ സ സംവിധാനം ചെയ്ത ഈ ചിത്രം സ്വന്തമാക്കി.

നിലവിൽ ഈ പട്ടികയിൽ 3.45 ലക്ഷം ടിക്കറ്റുകളുമായി 'എമ്പുരാൻ' മാത്രമാണ് വാഴയ്ക്ക് മുന്നിലുള്ളത്. ദേശീയ തലത്തിലും ശ്രദ്ധേയമായ പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങളുടെ കണക്കെടുത്താൽ 'ധുരന്ധർ 2' (3.81 ലക്ഷം) കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ഈ മലയാള ചിത്രമാണ്.

വിപിൻ ദാസിന്റെ തിരക്കഥയിൽ ഹാഷിറും സംഘവും തകർത്താടിയ ചിത്രം ആദ്യ ദിനം തന്നെ 10.5 കോടി രൂപ ആഗോള ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയിരുന്നു. നിലവിലെ ഈ കുതിപ്പ് തുടരുകയാണെങ്കിൽ മലയാളത്തിലെ അടുത്ത 100 കോടി ക്ലബ്ബ് ചിത്രമായി 'വാഴ 2' മാറുമെന്നാണ് സിനിമാ ട്രാക്കർമാരുടെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/351724/hashir-make-waves-at-the-box-office)