---
title: " 'അച്ഛൻ ഗൾഫിലായതുകൊണ്ട് ആ സിനിമ കാണാൻ കഴിയില്ല' വാഴ 2 കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഭയങ്കര ഭാരം"
english_title: "'I can't watch that movie because my father is in the Gulf.' After watching Vazha 2, I felt a huge burden on my mind"; Srividya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351902/i-cant-watch-that-movie-because-my-father-is-in-the-gulf-after-watching-vazha-2-i-felt-a-huge-burden-on-my-mind-srividya"
published_at: "2026-04-06T17:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d39a3f7cba6_dfghjkl.jpg"
keywords: []
---

#  'അച്ഛൻ ഗൾഫിലായതുകൊണ്ട് ആ സിനിമ കാണാൻ കഴിയില്ല' വാഴ 2 കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഭയങ്കര ഭാരം

> **Lead Summary:** **[**മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ താരം ശ്രീവിദ്യ മുല്ലച്ചേരി പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. തനിക്ക് ഒരിക്കലും കണ്ടുതീർക്കാൻ കഴിയാത്ത സിനിമകളെക്കുറിച്ചും കണ്ടു കഴിഞ്ഞാൽ മനസ്സിൽ വലിയ ഭാരം നൽകുന്ന ചിത്രങ്ങളെക്കുറിച്ചുമാണ് താരം പുതിയ വ്ളോഗിലൂടെ സംസാരിക്കുന്നത്.

## Article Content

**[**മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ താരം ശ്രീവിദ്യ മുല്ലച്ചേരി പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. തനിക്ക് ഒരിക്കലും കണ്ടുതീർക്കാൻ കഴിയാത്ത സിനിമകളെക്കുറിച്ചും കണ്ടു കഴിഞ്ഞാൽ മനസ്സിൽ വലിയ ഭാരം നൽകുന്ന ചിത്രങ്ങളെക്കുറിച്ചുമാണ് താരം പുതിയ വ്ളോഗിലൂടെ സംസാരിക്കുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മമ്മൂട്ടി ചിത്രം 'പത്തേമാരി' താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് ശ്രീവിദ്യ വെളിപ്പെടുത്തി. തന്റെ അച്ഛൻ പ്രവാസിയായതുകൊണ്ട് തന്നെ ആ സിനിമ കാണാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്നാണ് താരം പറയുന്നത്. സിനിമയുടെ കഥ അറിയാമെങ്കിലും അത് കണ്ടു തീർക്കാൻ തനിക്ക് കഴിയില്ലെന്നും ശ്രീവിദ്യ കൂട്ടിച്ചേർത്തു. മലയാളികളെ ഏറെ കരയിപ്പിച്ച 'ആകാശദൂത്' എന്ന സിനിമയും രണ്ടാമതൊന്ന് കാണാൻ കഴിയില്ലെന്ന് താരം പറയുന്നു.

സമീപകാലത്ത് പുറത്തിറങ്ങിയ 'സൗദി വെള്ളക്ക' എന്ന ചിത്രം കണ്ടപ്പോൾ രണ്ട് ദിവസത്തോളം അതിന്റെ വിഷമം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ സിനിമ ഇനിയൊരിക്കൽ കൂടി കാണില്ല. ഈ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി എത്തിയ സിനിമ 'വാഴ 2' ആണെന്നും താരം പറഞ്ഞു. 'വാഴ 2' വിലെ രണ്ടാം പകുതി വീണ്ടും കാണാനുള്ള കരുത്ത് തനിക്കുണ്ടോ എന്ന് അറിയില്ലെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ശ്രീവിദ്യ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/351902/i-cant-watch-that-movie-because-my-father-is-in-the-gulf-after-watching-vazha-2-i-felt-a-huge-burden-on-my-mind-srividya)