വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കേസെടുത്ത് പോലീസ്; സ്ഥാപന ഉടമ പ്രവീൺ ജിത്ത് പ്രതി

വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിൽ കേസെടുത്ത് പോലീസ്; സ്ഥാപന ഉടമ പ്രവീൺ ജിത്ത് പ്രതി
Apr 6, 2026 03:34 PM | By VIPIN P V

തൃശൂര്‍ വാടാനപ്പള്ളിയിലെ കിറ്റ് വിതരണത്തില്‍ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം ബിഎൻഎസ് 170 (I) (i), 173, ജനപ്രാധിനിത്യ നിയമം123 (1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കിറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാക്കിയ സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി അനുഭാവികളുടെ നിർദ്ദേശപ്രകാരമാണ് കിറ്റ് തയാറാക്കിയതെന്നാണ് എഫ്ഐ ആർ. 72542 രൂപയുടെ കിറ്റുകളാണ് തയ്യാറാക്കിയതെന്നും പോലീസ് പറഞ്ഞു.

കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് എന്‍ഡിഎ പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ സംഘര്‍ഷമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ബിജെപി കിറ്റുകള്‍ വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണം.ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി എന്‍ പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.

ആരോപണത്തില്‍ സത്യമില്ലാത്തത് കൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്. കേസ് എടുപ്പിക്കാന്‍ പറ്റുമെങ്കില്‍ എടുപ്പിക്കൂവെന്നും സുരേഷ്ഗോപി വെല്ലുവിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ചില ഉദ്യോഗസ്ഥരും പൊലീസിലെ ചില ഉദ്യോഗസ്ഥരും ബിജെപിക്ക് സഹായം നല്‍കുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ദേവനെ അറസ്റ്റ് ചെയ്യാതെ പോയത് ബിജെപി വ്യാപകമായി മണലൂര്‍ മണ്ഡലത്തില്‍ ബിജെപി പണം ഇറക്കുന്നു എന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ ആരോപിച്ചു. ബിജെപി വന്‍തോതില്‍ കേരളത്തിലേക്ക് കള്ളപ്പണമൊഴുക്കുന്നുവെന്ന് മുന്‍ എംഎല്‍എ വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

Police register case in Vadanappally kit controversy Establishment owner Praveen Jith accused

Next TV

Related Stories
'എല്ലാവരുടെയും വീട്ടിൽ മുല്ലയും തുളസിയുമുണ്ട്, അത് ജാതി ബ്രാൻഡ് ആക്കുന്നത് എന്തിന്'; സുധാകരനെതിരെ സി എസ് സുജാത

Apr 6, 2026 05:56 PM

'എല്ലാവരുടെയും വീട്ടിൽ മുല്ലയും തുളസിയുമുണ്ട്, അത് ജാതി ബ്രാൻഡ് ആക്കുന്നത് എന്തിന്'; സുധാകരനെതിരെ സി എസ് സുജാത

യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ്...

Read More >>
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി, അഞ്ചുപേര്‍ ആശുപത്രിയിൽ; പിന്നിൽ എസ്എഫ്ഐയെന്ന് ആരോപണം

Apr 6, 2026 05:50 PM

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി, അഞ്ചുപേര്‍ ആശുപത്രിയിൽ; പിന്നിൽ എസ്എഫ്ഐയെന്ന് ആരോപണം

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം, സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായി...

Read More >>
സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

Apr 6, 2026 05:39 PM

സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ...

Read More >>
എൽ.ഡി.എഫിന്‍റെ വിവാദ അനൗൺസ്മെന്‍റ്; പേരാമ്പ്രയിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന് കലക്ടർ

Apr 6, 2026 05:05 PM

എൽ.ഡി.എഫിന്‍റെ വിവാദ അനൗൺസ്മെന്‍റ്; പേരാമ്പ്രയിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന് കലക്ടർ

എൽ.ഡി.എഫിന്‍റെ വിവാദ അനൗൺസ്മെന്‍റ്; പേരാമ്പ്രയിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന്...

Read More >>
നിങ്ങൾക്കാണോ ആ ഭാഗ്യം? ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Apr 6, 2026 04:33 PM

നിങ്ങൾക്കാണോ ആ ഭാഗ്യം? ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യതാര (BT-48) ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു....

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം ....! വരുന്നത് ഇടിമിന്നലോടു കൂടിയ മഴ; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം

Apr 6, 2026 04:13 PM

മഴ മുന്നറിയിപ്പിൽ മാറ്റം ....! വരുന്നത് ഇടിമിന്നലോടു കൂടിയ മഴ; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ...

Read More >>
Top Stories

News Roundup

News from Regional Network