രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ നാദാപുരം വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ നാദാപുരം വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം
Apr 6, 2026 04:10 PM | By Susmitha Surendran

 കോഴിക്കോട് : (https://truevisionnews.com/)  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ നാദാപുരം വാണിമേലിൽ അക്രമം. രണ്ട്പേർ ആശുപത്രിയിൽ. വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെയാണ് വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം നടന്നത്.

കുയ്തേരിയിൽ ഇരുപതോളം മുസ്ലിം ലീഗ് പ്രവർത്തകർ സംഘടിച്ച് അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. സിപിഐ എം വാണിമേൽ ലോക്കൽ കമ്മറ്റി അംഗം കിടഞ്ഞോത്ത് അജേഷ് (46), ഡിവൈ എഫ് ഐ വാണിമേൽ മേഖല ട്രഷറർ മംഗലശ്ശേരി അമൽശേഖർ (28) എന്നിവരാണ് കൂട്ട അക്രമത്തിന് ഇരയായത്.

ഇന്ന് പകൽ ഒരു മണിയോടെ കുയ്തേരിയിലെ വീടുകളിൽ വോട്ടേഴ്സ് സ്ലിപ്പ് വിതരണം നടത്തുന്നതിനിടെയാണ് കൊയിലോത്താം കണ്ടി അശാഫ് , മുഹമ്മദലി, അഷ്‌കർ , മച്ചുകുന്നത്ത് നൗഷാദ് എന്നിവരുടെ നേത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.

മുസ്ലിം വീടുകളിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് സ്ലിപ്പ് നൽകിയാൽ കൊന്നു കളയും എന്ന് അക്രോശിച്ചാണ് അവർ ക്രൂരമായി അക്രമിച്ചതെന്ന് പരിക്കേറ്റ അജേഷും അമലും പറഞ്ഞു. ഇരുമ്പ് വടികൊണ്ടും ഇൻ്റർലോക്ക് ടൈയിൽ ഉപയോഗിച്ചുമാണ് അക്രമിച്ചത്. പരിക്കേറ്റ ഇരുവരേയും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇകെ വിജയൻ എംഎൽഎ , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ , എൽ ഡി എഫ് നേതാക്കളായ എ മോഹൻദാസ് , കെ. എൻ നാണു തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.

Two people hospitalized; Violence against LDF workers in Vanimele while distributing voter slips

Next TV

Related Stories
കോഴിക്കോട് കായണ്ണയിൽ അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

Apr 6, 2026 06:27 PM

കോഴിക്കോട് കായണ്ണയിൽ അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

കോഴിക്കോട് കായണ്ണയിൽ അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച്...

Read More >>
'എല്ലാവരുടെയും വീട്ടിൽ മുല്ലയും തുളസിയുമുണ്ട്, അത് ജാതി ബ്രാൻഡ് ആക്കുന്നത് എന്തിന്'; സുധാകരനെതിരെ സി എസ് സുജാത

Apr 6, 2026 05:56 PM

'എല്ലാവരുടെയും വീട്ടിൽ മുല്ലയും തുളസിയുമുണ്ട്, അത് ജാതി ബ്രാൻഡ് ആക്കുന്നത് എന്തിന്'; സുധാകരനെതിരെ സി എസ് സുജാത

യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ്...

Read More >>
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി, അഞ്ചുപേര്‍ ആശുപത്രിയിൽ; പിന്നിൽ എസ്എഫ്ഐയെന്ന് ആരോപണം

Apr 6, 2026 05:50 PM

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി, അഞ്ചുപേര്‍ ആശുപത്രിയിൽ; പിന്നിൽ എസ്എഫ്ഐയെന്ന് ആരോപണം

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം, സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായി...

Read More >>
സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

Apr 6, 2026 05:39 PM

സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ...

Read More >>
എൽ.ഡി.എഫിന്‍റെ വിവാദ അനൗൺസ്മെന്‍റ്; പേരാമ്പ്രയിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന് കലക്ടർ

Apr 6, 2026 05:05 PM

എൽ.ഡി.എഫിന്‍റെ വിവാദ അനൗൺസ്മെന്‍റ്; പേരാമ്പ്രയിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന് കലക്ടർ

എൽ.ഡി.എഫിന്‍റെ വിവാദ അനൗൺസ്മെന്‍റ്; പേരാമ്പ്രയിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന്...

Read More >>
നിങ്ങൾക്കാണോ ആ ഭാഗ്യം? ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Apr 6, 2026 04:33 PM

നിങ്ങൾക്കാണോ ആ ഭാഗ്യം? ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യതാര (BT-48) ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു....

Read More >>
Top Stories

News Roundup